ഇംഗ്ലണ്ട് ടീമിനായി യൂറോ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് യേൺ മ്യൂണിക്ക് ഡിഫൻഡർ എറിക് ഡയർ
തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുകയാണെന്നും ഈ സമ്മറില്‍ നടക്കാന്‍ പോകുന്ന യൂറോയില്‍ ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റിൻ്റെ പദ്ധതികളുടെ ഭാഗമകണം എന്നും ബയേൺ മ്യൂണിക്ക് ഡിഫൻഡർ എറിക് ഡയർ.ടോട്ടൻഹാം ഹോട്‌സ്‌പറിലെ 10 വർഷത്തെ സ്പെല്‍ മതിയാക്കിയതിന് ശേഷം ആണ് താരം മ്യൂണിക്കിലേക്ക് ചേക്കേറിയത്.2022 ലെ സെനഗലിനെതിരായ ലോകകപ്പ് റൗണ്ട്-ഓഫ്-16 മല്‍സരത്തിന് ശേഷം അദ്ദേഹം ഇംഗ്ലണ്ട് ടീമിന് വേണ്ടി ഇത് ബൂട്ട് കെട്ടിയിട്ടില്ല.
“എനിക്ക് ഇംഗ്ലണ്ട് ടീമിന്റെ ഭാഗം ആവാന്‍ അതിയായ ആഗ്രഹം തന്നെ ഉണ്ട്.ആ ടീമില്‍ ഇടം നേടാനുള്ള നിലവാരം എനിക്കു ഇപ്പോഴും ഉണ്ട് എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.”ഞാൻ ഗാരെത്ത് സൗത്ത്ഗേറ്റിനോട് ഒന്നും സംസാരിച്ചിട്ടില്ല, പക്ഷേ എന്റെ ക്ലബ്ബിനായി കഴിയുന്നത്ര നന്നായി കളിക്കാൻ ശ്രമിക്കുക, എന്നത് മാത്രമാണു ഒരു പ്രൊഫഷണല്‍ ഫൂട്ബോള്‍ താരം എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ ആവുക.ബാക്കി ഒന്നും എന്റെ കൈയ്യില്‍ ഇല്ല” ഡയർ ദി ഓവർലാപ്പ് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.