മാൻ യുണൈറ്റഡ് ഫോം എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു – കാസെമിറോ
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഫോം തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നല്‍കുകയാണ് എന്നു കാസെമിറോ മാധ്യമങ്ങളോട് പറഞ്ഞു.പ്രീമിയര്‍ ലീഗ് കിരീടത്തിനോട് അതും അല്ലെങ്കില്‍ ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങൾക് വേണ്ടിയോ പോരാടണം എന്ന കാര്യം ഈ ടീം ഓരോ ദിവസവും മനസ്സില്‍ കുറിച്ചിടേണ്ടത് നിര്‍ബന്ധം ആണ്.ഇന്നലത്തെ മല്‍സരത്തില്‍ ലിവര്‍പൂളിനെതിരെ നടന്ന മല്‍സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“ഒരു കിരീടത്തിന് പോലും മല്‍സരിക്കാന്‍ കഴിയാതിരിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ മോശമായ കാര്യം ആണ്.ലീഗില്‍ ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ടീമുമായി ഇരുപത് പോയിന്‍റ് പുറകില്‍ ആണ്.അതിനാല്‍ പ്രീമിയര്‍ ലീഗില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല.എന്നാല്‍ മറ്റുള്ള ട്രോഫികള്‍ ഇംഗ്ലണ്ട് ലീഗില്‍ ഉണ്ട്.അതില്‍ പോലും മല്‍സരിക്കാന്‍ കഴിയാതെ ഇരിക്കുന്നത് എനിക്കു അതിയായ വിഷാദം നല്കുന്നു.”ലിവർപൂളുമായുള്ള ഞായറാഴ്ചത്തെ ഏറ്റുമുട്ടലിന് ശേഷം കാസെമിറോ ഇഎസ്പിഎൻ ബ്രസീലിനോട് പറഞ്ഞു.