ചെല്‍സിയെ വരിഞ്ഞു കെട്ടി പ്രീമിയര്‍ ലീഗിലെ അവസാന സ്ഥാനക്കാര്‍ ആയ ഷെഫീല്‍ഡ്
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൻ്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ഷെഫീൽഡ് യുണൈറ്റഡ് ചെല്‍സിയെ സമനിലയില്‍ തളച്ചു.ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഉള്ള ടീമുമായി സമനിലയില്‍ പിരിഞ്ഞത് ചെല്‍സിക് വലിയ ക്ഷീണം തന്നെ ആണ്.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.ചെല്‍സി നിലവില്‍ ഒന്പതാം സ്ഥാനത്ത് ആണ്.
11 ആം മിനുട്ടില്‍ ഒരു കോര്‍ണറിന് തല വെച്ച് കൊടുത്ത് തിയഗോ സില്‍വ ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ അതിനു മറുപടി എന്നോണം 32-ാം മിനിറ്റിൽ ജെയ്ഡൻ ബോഗ്ലെ സമനില പിടിച്ചു.അതിനു ശേഷം ഷെഫീല്‍ഡ് പ്രതിരോധം തകര്‍ക്കാന്‍ ചെല്‍സി ഏറെ പാടുപ്പെട്ടു എങ്കിലും 66 ആം മിനുട്ടില്‍ ചെല്‍സിയുടെ യുവ താരം ആയ നോനി മദുകെ അവരുടെ പിഴവ് മുതല്‍ എടുത്തു.കഴിഞ്ഞ മല്‍സരത്തില്‍ ഹാട്രിക്ക് താരം ആയ കോള്‍ പാമര്‍ ആണ് ഗോളിന് വഴി ഒരുക്കിയത്.മല്‍സരം തങ്ങളുടെ കൈ പിടിയില്‍ ഒതുങ്ങി എന്നു വിചാരിച്ച് അലസമായി കളിച്ച ചെല്‍സിക്ക് ഒടുവില്‍ തിരിച്ചടി ലഭിച്ചത് 93 ആം മിനുട്ടില്‍ ആയിരുന്നു.ഒലിവർ മക്ബർണി ആണ് ഇത്തവണ ഷെഫീല്‍ഡിന് വേണ്ടി ഗോള്‍ നേടിയത്.