ലിവര്‍പൂളിനെ മുതല പൂട്ടിട്ട് ഒതുക്കി മാഞ്ചസ്റ്റര്‍
പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതിന് വേണ്ടി കുതിക്കുന്ന ലിവര്‍പൂളിനെ പിടിച്ച് കെട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഇന്നലെ നടന്ന മല്‍സരത്തില്‍ റെഡ്സിനെ ഡെവിള്‍സ് 2-2 നു ഒതുക്കി.അതോടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇത്രയും കാലം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ലിവര്‍പൂളിന് ആ സ്ഥാനം നഷ്ട്ടപ്പെട്ടിരിക്കുന്നു.ഈ സമനില ഏറ്റവും കൂടുതല്‍ ഉപകരിച്ചത് ആഴ്സണല്‍ ടീമിന് ആണ്.അവര്‍ ആണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.
ആദ്യ പകുതിയില്‍ യുണൈറ്റഡിനെതിരെ ആധിപത്യം പുലര്‍ത്തുന്നതില്‍ ലിവര്‍പൂള്‍ വിജയം കണ്ടു.ഒരു ഷോട്ട് പോലും മാഞ്ചസ്റ്ററിന് ലിവര്‍പൂള്‍ പോസ്റ്റിലേക്ക് നേടാന്‍ കഴിഞ്ഞില്ല.അത് കൂടാതെ ലൂയിസ് ഡിയാസിലൂടെ അവര്‍ ലീഡുമ് നേടി.എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ ബ്രൂണോ,കോബി മൈനൂ എന്നിവരിലൂടെ രണ്ടു ഗോള്‍ തിരിച്ചടിച്ചു.അതിനു ശേഷം ലിവര്‍പൂള്‍ സമനില ഗോളിന് വേണ്ടിയുള്ള പോരില്‍ ആയിരുന്നു.ഒടുവില്‍ അവര്‍ അവരുടെ ലക്ഷ്യം കണ്ടെത്തി.84 ആം മിനുട്ടില്‍ ഹാര്‍വി എലിയട്ടിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി സല വലയിലേക്ക് ഇട്ടതോടെ മല്‍സരം പൂര്‍ത്തിയായി.ഈ സമനിലയോടെ പ്രീമിയര്‍ ലീഗ് കൂടുതല്‍ ആവേശകരം ആയി മാറിയിരിക്കുകയാണ്.