19 കാരനായ ജിറോണ ഫോർവേഡിനെ സൈന്‍ ചെയ്യാനുള്ള കരാറില്‍ സിറ്റി ഉടന്‍ ഒപ്പിടും
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജിറോണ വണ്ടർകിഡ് സാവിയോയെ സൈൻ ചെയ്യാനുള്ള കരാർ മാഞ്ചസ്റ്റർ സിറ്റി വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിനായി ലിവർപൂളിൽ നിന്നും ആഴ്സണലിൽ നിന്നും കടുത്ത മത്സരം നേരിട്ട സിറ്റിസൺസ് ഓഫ് സീസണിൽ തങ്ങളുടെ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ സീസണുകളിൽ ട്രെബിൾ ജേതാക്കൾ തങ്ങളുടെ സ്ക്വാഡിൻ്റെ ആവശ്യങ്ങൾക്കായി പണം വളരെ കുത്തഴിഞ്ഞ രീതിയില്‍ ചിലവഴിച്ചു എങ്കിലും ഇനി മുതല്‍ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ കാരണം അവർ കൂടുതൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.സാവിയോ നിലവിൽ ട്രോയ്‌സിൽ നിന്ന് ജിറോണയിൽ ലോണിലാണ് കളിക്കുന്നത്.ബ്രസീലിയൻ താരം 2022-ൽ ട്രോയ്‌സിൽ ചേർന്നു, അദ്ദേഹത്തെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവരുന്നതിനുള്ള ട്രാൻസ്ഫർ ഫീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സിറ്റി ഗ്രൂപ്പിൻ്റെ ഭാഗമായ ജിറോണയും ട്രോയിസും തമ്മിലുള്ള ചർച്ചകൾ കുറച്ചു കാലമായി അണിയറയില്‍ നടക്കുന്നുണ്ട്.മാൻ സിറ്റിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കീഴില്‍ ആണ് ഈ രണ്ടു ക്ലബുകളും.സാവിയോ പ്രാഥമികമായി ഇടത് വിംഗിലാണ് കളിക്കുന്നത്. സിറ്റിയുടെ സ്റ്റാർട്ടിംഗ് 11-ൽ ഇടം നേടുന്നതിന് ജാക്ക് ഗ്രീലിഷ്, ജെറമി ഡോക്കു എന്നിവര്‍ക്ക് ഇനി കൂടുതല്‍ പ്രയത്നം പുറത്തെടുക്കേണ്ടി വരും.