റയൽ മാഡ്രിഡിൽ നിന്ന് മോഡ്രിച്ചിനെ ആകർഷിക്കാൻ പരസ്യം നല്കി ഡൈനാമോ സാഗ്രെബ്
ഫൂട്ബോളിലെ മിക്ക ട്രാന്‍സ്ഫര്‍ കഥകളും നടന്നു കഴിഞ്ഞതിന് ശേഷം ആണ് ലോകം അറിയുന്നത്.കാലകാലങ്ങള്‍ ആയി നിലനില്‍ക്കുന്ന സംബ്രദായങ്ങളില്‍ നിന്നു മാറി സഞ്ചരിച്ചിരിക്കുകയാണ് ക്രൊയേഷ്യന്‍ ക്ലബ് ആയ ഡൈനാമോ സാഗ്രെബ്.ക്രൊയേഷ്യയുടെ ഇതിഹാസം ലൂക്കാ മോഡ്രിച്ചിനെ ഒരു വട്ടം കൂടി സൈന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള തങ്ങളുടെ ആഗ്രഹം അവര്‍ ലോകത്തെ അറിയിച്ചത് പത്രത്തില്‍ പരസ്യം നല്‍കിയാണ്.

ഈ സമ്മറില്‍ ലൂക്കാ റയല്‍ മാഡ്രിഡ് വിടാന്‍ ഒരുങ്ങുകയാണ്.അതിനാല്‍ അദ്ദേഹം തനിക്ക് യോജിച്ച ഒരു ക്ലബ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്.ഈ അവസരം മുതല്‍ എടുത്ത് ഡൈനാമോ സാഗ്രെബ് സ്പെയിനിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് ദിനപത്രമായ മാർക്കയിലെ ഒരു മുഴുവൻ പേജ് പരസ്യം നല്കി.പരസ്യത്തില്‍ ഡൈനാമോയുടെ ഹോം ജേഴ്സിയില്‍ മോഡ്രിച്ചിന്റെ പത്താം നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.”ഈ ട്രാന്‍സ്ഫര്‍ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കും എന്നും അതില്‍ തലക്കെട്ട് നല്കിയിട്ടുണ്ട്.സോഷ്യൽ നെറ്റ്‌വർക്കായ എക്‌സിൽ ഡൈനാമോ തങ്ങളുടെ അക്കൌണ്ടില്‍ നിന്ന് ഈ പരസ്യം കാണിക്കുന്നുമുണ്ട്.