ലേച്ചേ ടീമിനെ ഒരു പഴുതും ഇല്ലാതെ പൂട്ടി എസി മിലാന്‍
ശനിയാഴ്ച സീരി എയിൽ ലേച്ചേയ്‌ക്കെതിരെ എസി മിലാൻ 3-0 ന് സുഗമമായ ജയം നേടി.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ അവര്‍ ലീഗ് പട്ടികയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം കൂടുതല്‍ സുദൃഢം ആക്കി.ഇടവേളയ്ക്ക് മിനിറ്റ് മുമ്പ് 10 പേരായി ചുരുങ്ങിയത് ലേച്ചേ ടീമിന് വലിയ തിരിച്ചടിയായിരുന്നു.
മല്‍സരം തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോർവേഡ് ക്രിസ്റ്റ്യൻ പുലിസിച്ച് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.20 ആം മിനുട്ടില്‍ ഒലിവര്‍ ജീരൂഡ് നേടിയ ഗോളില്‍ എസി മിലാന്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു.45 ആം മിനുട്ടില്‍ ആണ് ലേച്ചേ താരം ആയ നിക്കോള ക്രിസ്റ്റോവിച്ച് റെഡ് കാര്‍ഡ് വാങ്ങി മടങ്ങി.രണ്ടാം പകുതിയില്‍ പോര്ച്ചുഗീസ് ഫോര്‍വേഡ് ആയ റാഫേല്‍ ലിയോ സ്കോര്‍ 3-0 ആക്കി ഉയര്‍ത്തി.പുതിയ മാനേജർ ലൂക്കാ ഗോട്ടിയുടെ കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങിയ ലേച്ചേ 29 പോയിൻ്റുമായി 13-ാം സ്ഥാനത്ത് തുടരുന്നു.