ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് രണ്ടാമനും മൂന്നാമനും തമ്മില്‍ ഉള്ള പോരാട്ടം
തങ്ങളുടെ സ്റ്റേഡിയത്തിന്റെ 50 ആമത്തെ വര്‍ഷികത്തില്‍ ബോറൂസിയ സ്റ്റട്ട്ഗാർട്ടിനെതിരെ കളിയ്ക്കാനുള്ള ഒരുക്കത്തില്‍ ആണ്.ഇന്നതെ മല്‍സരം ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉള്ള മഞ്ഞപ്പടക്ക് അവിടെ തുടരണം എങ്കില്‍ നിലവിലെ ഫോം തുടര്‍ന്നേ മതിയാകൂ.
കഴിഞ്ഞ നാലു മല്‍സരങ്ങളിലും തുടര്‍ച്ചയായി ജയം നേടിയ ഡോര്‍ട്ടുമുണ്ട് തിരിച്ചുവരവിന്റെ പാതയില്‍ ആണ്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടുകയും ഇത് കൂടാതെ ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ തങ്ങളുടെ ചിര വൈരികള്‍ ആയ ബയെണിനെ പരാജയപ്പെടുത്തുകയും ചെയ്ത ബൊറൂസിയന്‍ കാമ്പ് നിലവില്‍ വലിയ ആഹ്ലാദത്തില്‍ ആണ്.ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ സ്റ്റട്ട്ഗാര്‍ട്ട്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ രണ്ടാം സ്ഥാനത്തുള്ള മ്യൂണിക്കിനെ സമ്മര്‍ദത്തില്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിയും.ഈ സീസണില്‍ ഇതിന് മുന്നേ എപ്പോള്‍ ഒക്കെ സ്റ്റട്ട്ഗാര്‍ട്ടിനെ നേരിട്ടിട്ടുണ്ടോ അപ്പോള്‍ ഒക്കെ ബൊറൂസിയക്ക് പരാജയം ആയിരുന്നു ഫലം.