റീസ് ജെയിംസിനെ വിട്ടു നല്കാന്‍ ചെല്‍സിക്ക് കഴിയില്ല
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി ഡിഫൻഡർ റീസ് ജെയിംസിനെ വില്‍ക്കാനുള്ള ഉദ്ദേശം തങ്ങള്‍ക്ക് ഇല്ല എന്നു വെളിപ്പെടുത്തി ചെല്‍സി മാനേജ്മെന്‍റ്.മൗറീഷ്യോ പോച്ചെറ്റിനോ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയപ്പോൾ, ഇംഗ്ലണ്ട് ഇൻ്റർനാഷണല്‍ താരത്തിനു കാപ്റ്റന്‍റെ ആം ബാന്‍ഡ് ലഭിച്ചു.എന്നാല്‍ അതിനു ശേഷം അദ്ദേഹത്തിന് കരിയറില്‍ വലിയ നേട്ടം ഒന്നും നേടാന്‍ കഴിഞ്ഞില്ല.അതിനു പ്രധാന കാരണം താരത്തിനു വിട്ടു മാറാത്ത പരിക്ക് ആണ്.
താരത്തിന്റെ കാര്യത്തില്‍ റയല്‍ മാഡ്രിഡ് അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.താരം തന്റെ പീക്ക് ഫോമില്‍ ആയിരുന്നപ്പോള്‍ തന്നെ റയല്‍ ചെല്‍സിയുമായി പല ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.റയലിന്റെ നിലവിലെ റൈറ്റ് ബാക്ക് ഓപ്‌ഷനുകളായ ഡാനി കാർവഹാലും ലൂക്കാസ് വാസ്‌ക്വസും 32 വയസ്സ് എത്തി നില്‍ക്കുകയാണ്.ഇരുവര്‍ക്കും പകരം ഒരു യുവ താരത്തിനെ സൈന്‍ ചെയ്യണം എന്നുള്ള തീരുമാനത്തില്‍ ആണ് മാഡ്രിഡ് മാനേജ്മെന്‍റ്.എന്നാല്‍ തങ്ങളുടെ അക്കാദമി പ്രോഡക്ട് ആയ താരത്തിനു മേല്‍ തങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഇനിയും തുടരാന്‍ ആണ് തങ്ങളുടെ തീരുമാനം എന്ന നിലപാടില്‍ ആണ് ചെല്‍സി മാനേജ്മെന്‍റ്.