സീരി എ യില്‍ ഇന്ന് എസി മിലാന്‍ – ലേച്ചേ പോരാട്ടം
സീരി എയിലെ രണ്ടാം സ്ഥാനത്ത് തുടരുന്നതിന് വേണ്ടി എസി മിലാന്‍ ഇന്ന് സാൻ സിറോയിലേക്ക് റിലഗേഷന്‍ ഭീഷണി നേരിടുന്ന ലേച്ചെയെ ക്ഷണിക്കുന്നു.നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ഇന്‍റര്‍ മിലാന്‍ കിരീടം നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായ കാര്യം ആണ്.മിലാന്‍,യൂവേ,ബോളോഗ്ന ടീമുകള്‍ അതിനു ശേഷമുള്ള സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ ആണ്.
ഈ സീസണില്‍ ഈ രണ്ടു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് മിലാനെ സമനിലയില്‍ തളക്കാന്‍ ലേച്ചെക്ക് കഴിഞ്ഞു.ഇന്നതെ മല്‍സരത്തില്‍ അതിനുള്ള ഒരു മധുര പ്രതികാരം വീട്ടുവാന്‍ കൂടി മാനേജര്‍ സ്റ്റീവന്‍ പിയോളിക്കും സംഘത്തിനും ഒരവസരം ലഭിച്ചിരിക്കുകയാണ്.ഇന്നതെ മല്‍സരം ആരംഭിക്കാന്‍ പോകുന്നത് ആറര മണിക്ക് ആണ്. കഴിഞ്ഞ ആഴ്‌ച ഫിയോറൻ്റീനയ്‌ക്കെതിരായ മല്‍സരത്തില്‍ റൂബൻ ലോഫ്‌റ്റസ്-ചീക്ക് മഞ്ഞക്കാർഡ് നേടി സസ്പെന്‍ഷനില്‍ ആയതിനാല്‍ അദ്ദേഹം ഇന്നതെ മല്‍സരത്തില്‍ കളിക്കില്ല.