പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ മറികടക്കാന്‍ ആഴ്സണല്‍
കഴിഞ്ഞ സീസണില്‍ പടക്കുതിരകള്‍ ആയ ബ്രൈട്ടന്‍ ഈ സീസണില്‍ വെടി തീര്‍ന്ന പടക്കം ആയി മാറി കൊണ്ടിരിക്കുകയാണ്.ഇന്നതെ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗിലെ കരുത്തര്‍ ആയ ആഴ്സണല്‍ ടീമിനെ നേരിടാനുള്ള ഒരുക്കത്തില്‍ ആണ് ഇപ്പോള്‍ ബ്രൈട്ടന്‍.നിലവില്‍ ആഴ്സണല്‍ രണ്ടാം സ്ഥാനത്തും ബ്രൈട്ടന്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും ആണ്.
ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് പോരാട്ടം.മല്‍സരത്തിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് ബ്രൈട്ടന്‍ ഹോം ഗ്രൌണ്ട് ആയ ഫാല്‍മര്‍ സ്റ്റേഡിയം ആണ്.ഈ സീസണില്‍ ബ്രൈട്ടനെ മുന്നില്‍ കിട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് ആഴ്സണല്‍ പരാജയപ്പെടുത്തിയിരുന്നു.അന്നത്തെ മല്‍സരത്തിലെ അതേ പ്രകടനം ഇന്നതെ മല്‍സരത്തിലും കാഴ്ചവെയ്ക്കാനുള്ള ലക്ഷ്യത്തില്‍ ആണ് അര്‍ട്ടേട്ടയും സംഘവും.ഇന്ന് ജയം നേടാന്‍ കഴിഞ്ഞാല്‍ ലിവര്‍പൂളിനെ മറികടന്ന് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഗണേര്‍സിന് കഴിയും.