വെസ്റ്റൺ മക്കെന്നിയെ ലാസിയോ ആരാധകർ വംശീയ അധിക്ഷേപം നടത്തിയ കേസില്‍ യുവന്‍റസ് അന്വേഷണം
ചൊവ്വാഴ്ച കോപ്പ ഇറ്റാലിയയുടെ ആദ്യ പാദ സെമിഫൈനൽ അവസാനിക്കുന്ന സമയത്ത് ലാസിയോ ആരാധകര്‍ അമേരിക്കൻ മിഡ്ഫീൽഡർ വെസ്റ്റൺ മക്കെന്നി വംശീയ അധിക്ഷേപം നടത്തിയെന്ന് യുവൻ്റസ് വെളിപ്പെടുത്തി.ലാസിയോ ആരാധകരുടെ ഈ പ്രവര്‍ത്തി തീര്‍ത്തൂം തങ്ങളെ വളരെ അഗാധമായ ദുഃഖത്തില്‍ ആഴ്ത്തി എന്നും യുവേ പറഞ്ഞു.
സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രചരിക്കുന്ന വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം ആണ് യുവേ നടപടിക്ക് ഒരുങ്ങിയത്.സംഭവത്തെക്കുറിച്ച് കളിക്കാരൻ സ്ഥിരീകരിച്ചതിനെത്തുടർന്ന്, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടിക്രമങ്ങളും ആരംഭിച്ച് കഴിഞ്ഞു എന്ന് യുവന്‍റസ് പറഞ്ഞു.ഉത്തരവാദികളെ തിരിച്ചറിയുന്നതിന് പൂർണ്ണമായും സഹകരിക്കുമെന്നും അവര്‍ക്കെതിരെ വലിയ നടപടി എടുക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്നും യുവേ പറഞ്ഞു.”ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ല ” എന്ന അടിക്കുറിപ്പോടെ യുവൻ്റസ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മക്കെന്നിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും പങ്കിട്ടു.