കളിക്കാരുടെ പിഴവുകള്‍ കളി തോല്പ്പിച്ചു – ടെന്‍ ഹാഗ്
വ്യാഴാഴ്ച ചെൽസിയോട് 4-3 ന് തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ എങ്ങനെ കളി അവസാനിപ്പിക്കാന്‍ പഠിക്കണം എന്ന് മാനേജര്‍ എറിക് ടെൻ ഹാഗ് പറഞ്ഞു.ഒരു അവിസ്മരണീയമായ ഒരു തിരിച്ചുവരവ് നടത്തിയെന്ന് യുണൈറ്റഡ് കരുതി,എന്നാല്‍ എക്സ്ട്രാ ടൈമില്‍ രണ്ടു ഗോള്‍ വഴങ്ങി ചെല്‍സിക്ക് മുന്നില്‍ അവര്‍ അടിയറവ് പറയുകയായിരുന്നു.
“വളരെ നിലവാരമുള്ള ഒരു മികച്ച ഫുട്ബോൾ ഗെയിം.മാഞ്ചസ്റ്റർ യുണൈറ്റഡ് ഗെയിമിൽ ആധിപത്യം പുലർത്തി, പക്ഷേ ഞങ്ങൾ വ്യക്തിഗത പിഴവുകൾ വരുത്തിയത് വലിയ തിരിച്ചടിയായി.അതിൽ നിന്ന് ഞങ്ങൾ പഠിക്കേണ്ടതുണ്ട്. ഒരു മാൻ യുണൈറ്റഡ് കളിക്കാരനാകുമ്പോൾ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ ഇതിനകം അറിഞ്ഞിരിക്കണം.”അഞ്ച് ദിവസത്തിനുള്ളിൽ ഞങ്ങൾ അഞ്ച് പോയിൻ്റ് നഷ്ട്ടപ്പെടുത്തിയിരിക്കുന്നു.ഇത് ഒട്ടും അംഗീകരിക്കാനാവില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനായി മത്സരിക്കണമെങ്കിൽ ഈ ടീമിന്‍റെ നിലവാരം ഇനിയും ഏറെ ഉയരണം.” ടെൻ ഹാഗ് കൂട്ടിച്ചേർത്തു.