വംശീയതയ്‌ക്കെതിരെ ലാലിഗ ഒരുപാട് പുരോഗതി കൈവരിച്ചു എന്ന് വെളിപ്പെടുത്തി ലാലിഗ പ്രസിഡൻ്റ്
സ്പാനിഷ് ഫുട്ബോളിലെ വംശീയതയുമായി ബന്ധപ്പെട്ട് “വളരെയധികം പുരോഗതി” കൈവരിച്ചിട്ടുണ്ടെന്ന് ലാലിഗ പ്രസിഡൻ്റ് ജാവിയർ ടെബാസ്.സ്പാനിഷ് ലീഗിലെ ആരാധകര്‍ അധികവും വംശ വെറിയന്‍മാര്‍ ആണ് എന്ന് ഈ അടുത്ത് റയല്‍ മാഡ്രിഡ് വിങ്ങര്‍ വിനീഷ്യസ് ഈ അടുത്ത് പറഞ്ഞതിന് ശേഷം ആണ് തെഭാസ് ഈ പ്രസ്ഥാവന ഇറക്കിയത്.എന്നാൽ അത് ഇല്ലാതാക്കാൻ ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.
സ്പെയിൻ ഒരു വംശീയ രാജ്യമാണോ എന്ന ചോദ്യത്തിന്, ടെബാസ് തീര്‍ത്തൂം അല്ല എന്ന് പറഞ്ഞു.”എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ വെച്ച് ലീഗ് മുഴുവനും ഇങ്ങനെ ആണ് എന്ന് പറയുന്നത് വലിയ അപരാധം ആണ്.ഒരു പത്ത് പന്ത്രണ്ടു കൊല്ലത്തിന് മുന്‍പെ ആരാധകര്‍ നിറത്തിന്‍റെ പേരിലും സംസ്കാരത്തിന്‍റെ പേരിലും കളിക്കാരെ വല്ലാതെ കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നതു എല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണ്.എന്നാല്‍ ഞങ്ങള്‍ക്ക് ഇനിയും ഏറെ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ട്.”ടെബാസ് ഈഎസ്പിഎനിനോട് പറഞ്ഞു.