“ഫിൽ ഫോഡന്‍ മുകളിലോട്ട് ഇനിയും ഉയരും “
ഗോളുകൾ നേടുന്നതിന് മാത്രം ഫിൽ ഫോഡന് അവിശ്വസനീയമായ ഒരു കഴിവ് ഉണ്ട് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള.ബുധനാഴ്ച ആസ്റ്റൺ വില്ലയെ 4-1 ന് തകർത്ത് പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള സിറ്റിയുടെ സാധ്യത വീണ്ടും സജീവം ആക്കിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് പെപ്പ് ഇങ്ങനെ പറഞ്ഞത്.
![](https://kalipanthu.com/wp-content/uploads/2023/08/130869779_pep2-300x169.jpg)
സിറ്റിയുടെ ലീഗിലെ മുൻനിര സ്‌കോറർ എർലിംഗ് ഹാലൻഡ് ഇന്നലെ കളിക്കാതിരുന്നപ്പോള്‍ ആണ് ഫോഡന്‍ ഗോള്‍ നേടുന്നതിന് വേണ്ടി മുന്നിലോട്ട് കളിയ്ക്കാന്‍ ഇറങ്ങിയത്.”ഈ താരത്തിന് പരിധി ആകാശം ആണ്.എന്തു മനസ്സില്‍ വിചാരിച്ചാലും പിച്ചില്‍ അത് യാഥാര്‍ഥ്യം ആക്കാനുള്ള കഴിവ് താരത്തിന് ഉണ്ട്.അദ്ദേഹത്തിൻ്റെ പ്രവർത്തന നൈതികത അതിശയകരമാണ്.പിച്ചില്‍ സെന്‍ട്രല്‍ ഏരിയയില്‍ കളിക്കുന്ന താരത്തിന് ഗോള്‍ മണത് കണ്ടു പിടിക്കാനുള്ള കഴിവ് ഉണ്ട്.അദ്ദേഹത്തിനെ ടീമില്‍ ഇനിയും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.”പെപ്പ് ഗാർഡിയോള പറഞ്ഞു.