പരിക്ക് ആണെങ്കിലും വാക്കര്‍ കളിക്കും എന്ന് പ്രവചിച്ച് ഇംഗ്ലിഷ് സ്പാനിഷ് മാധ്യമങ്ങള്‍
അടുത്തയാഴ്ച റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് കൈൽ വാക്കർ കളിക്കും എന്നുള്ള വിശ്വാസത്തില്‍ തന്നെ ആണ് സിറ്റി താരങ്ങളും മാനേജര്‍ പെപ്പും.ഇൻ്റർനാഷണൽ ബ്രേക്കിനിടെ ഇംഗ്ലണ്ടിനായി കളിക്കുന്നതിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെ തുടർന്ന് ആഴ്സണലിനും ആസ്റ്റൺ വില്ലയ്‌ക്കുമെതിരായ സിറ്റിയുടെ അവസാന രണ്ട് മത്സരങ്ങൾ വാക്കറിന് നഷ്ടമായി.
ശനിയാഴ്ച ക്രിസ്റ്റൽ പാലസിലേക്കുള്ള യാത്രയില്‍ വാക്കര്‍ ഉണ്ടായേക്കില്ല . എങ്കിലും അദ്ദേഹം റയലിനെതിരെ കളിക്കും എന്നാണ് ഇംഗ്ലിഷ് മാധ്യമങ്ങളും വിശ്വസിക്കുന്നത്.അതിനുള്ള പ്രധാന കാരണം ഇതിന് മുന്‍പും പെപ്പ് ഗാര്‍ഡിയോള താരങ്ങള്‍ക്ക് പരിക്ക് ഉണ്ട് എന്നു പരസ്യമായി പറഞ്ഞതിന് ശേഷം അവരെ നോക്കൌട്ട് മല്‍സരങ്ങളില്‍ കളിപ്പിച്ച ചരിത്രം ഉണ്ട്.അതിനാല്‍ ആണ് താരം റയലിനെതിരെ കളിക്കും എന്നത് സ്പാനിഷ് മീഡിയ പോലും വിശ്വസിക്കുന്നത്.ഇനി അഥവാ വാക്കർ ലഭ്യമല്ലെങ്കിൽ, ഗ്വാർഡിയോള 19 കാരനായ റിക്കോ ലൂയിസിനെ റൈറ്റ് ബാക്ക് ആയി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.