ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ താരം ഫ്ലെയേഴ്‌സ് കാര്‍ ഹൈജാക്കിംഗിൽ വെടിയേറ്റ് മരിച്ചു
രാജ്യത്തെ ഏറ്റവും ജനപ്രിയ ക്ലബ്ബായ കൈസർ ചീഫിൽ കളിച്ച മുൻ ദക്ഷിണാഫ്രിക്കൻ ജൂനിയർ ഇൻ്റർനാഷണൽ ലൂക്ക് ഫ്ലെർസ് ജോഹന്നാസ്ബർഗിൽ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥിരീകരിച്ചു.കാര്‍ ഹൈ ജാക്കിങ്ങിനിടെ ആണ് അദ്ദേഹം മരണപ്പെട്ടത്.ബുധനാഴ്ച രാത്രി പെട്രോൾ സ്റ്റേഷനിൽ വച്ച് 24കാരൻ്റെ നെഞ്ചിൽ വെടി വെച്ച ശേഷം അക്രമികൾ വാഹനത്തിൽ കടന്നുകളയുകയായിരുന്നു.
പെട്രോൾ അറ്റൻഡന്‍റിനെ കാത്തിരിക്കുമ്പോള്‍ ആണ് അപകടം ഉണ്ടായത് എന്ന് പോലീസ് വക്താവ് ലഫ്റ്റനൻ്റ് കേണൽ മാവേല മസോണ്ടോ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി സെൻ്റർ-ബാക്ക് ഫ്ലിയേഴ്‌സ് കളിച്ചു.അതേ വർഷം എത്യോപ്യയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സീനിയർ ടീമിലേക്ക് വിളിക്കപ്പെട്ടു, പക്ഷേ കളിയ്ക്കാന്‍ അവസരം ലഭിച്ചില്ല.അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കാരണം ഒരു ജീവൻ കൂടി ഇല്ലാതായതിൽ ദുഃഖമുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ കായിക, കലാ, സാംസ്കാരിക മന്ത്രി സിസി കോഡ്‌വ പറഞ്ഞു.