ഡിഎഫ്ബി പൊക്കാല്‍ ഫൈനലില്‍ പ്രവേശിച്ച് ലെവർകുസെൻ
ബുധനാഴ്ച നടന്ന രണ്ടാം ഡിവിഷൻ ക്ലബ്ബായ ഫോർച്യൂണ ഡസൽഡോർഫിനെ 4-0ന് കീഴടക്കി ബുണ്ടസ്‌ലിഗ ലീഡർമാരായ ബയേർ ലെവർകുസൻ ഡിഎഫ്‌ബി പോകൽ ഫൈനലിലെത്തി.ഈ സീസണില്‍ അവരുടെ തുടര്‍ച്ചയായ 40 ആമത്തെ തുടര്‍ച്ചയായ ജയം ആണിത്.ആദ്യ പകുതിയില്‍ തന്നെ കളി ലേവര്‍കുസന്‍ കളിയുടെ കാര്യത്തില്‍ തീരുമാനം വരുത്തിയിരുന്നു.മെയ് 25ന് നടക്കുന്ന ഫൈനലിൽ കൈസർലൗട്ടേണിനെയാണ് ലെവർകുസൻ നേരിടുക.
7 ആം മിനുട്ടില്‍ തന്നെ ജെറമി ഫ്രിംപോങ് ഗോള്‍ നേടി.അതിനു ശേഷം കൃത്യമായ ഇടവേളകളില്‍ അമിൻ അഡ്‌ലി, ഫ്‌ളോറിയൻ വിർട്‌സ് എന്നിവര്‍ ഓരോ ഗോളും കൂടി നേടിയതോടെ ആദ്യ പകുതിയില്‍ ലെവര്‍കുസന്‍ എതിരില്ലാത്ത മൂന്നു ഗോള്‍ ലീഡ് ഉയര്‍ത്തി.60 ആം മിനുട്ടില്‍ സ്പോട്ട് കിക്കിലൂടെ വിര്‍ട്സ് സ്കോര്‍ നാലാക്കി ഉയര്‍ത്തി.ഇതോടെ ഈ സീസണില്‍ ബുണ്ടസ്ലിഗ കിരീടത്തിനെ കൂടാതെ ഡിഎബി പൊക്കാല്‍ കിരീടം കൂടി നേടാനുള്ള പോള്‍ പൊസിഷനില്‍ ആണ് ബയേര്‍.