ലൂട്ടൺ ടൗണിനെതിരെ മികച്ച ജയത്തോടെ ആഴ്സണൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
റിലഗേഷന്‍ ഭീഷണി നേരിടുന്ന ലുട്ടൺ ടൗണിനെതിരെ 2-0 ന് ജയം നേടി കൊണ്ട് ആഴ്സണല്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തി.നിലവില്‍ ഒരു മല്‍സരം ലിവര്‍പൂളിനെക്കായിലും കളിച്ചിട്ടുള്ള ആഴ്സണലിന് ഒരു പോയിന്‍റ് ലീഡ് ആണ് ഉള്ളത്.ഡെക്ലാൻ റൈസും ബുക്കയോ സാക്കയും ബെഞ്ചില്‍ ഇരുന്നപ്പോള്‍ സ്മിത്ത് റോയും റെയ്‌സ് നെൽസണും തോമസ് പാർട്ടിയും ആദ്യ ഇലവനില്‍ ഇടം നേടി.

24 മിനിറ്റിന് ശേഷം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് സ്‌കോറിങ്ങിന് തുടക്കമിട്ടു.എമിലി സ്മിത്ത് റോവിന്‍റെ മറ്റൊരു ഗോളിന് വേണ്ടിയുള്ള ശ്രമം പോയി കലാശിച്ചത് ഒരു ഓണ്‍ ഗോളില്‍ ആയിരുന്നു.ലൂട്ടോണ്‍ താരം ആയ ഡെയ്‌കി ഹാഷിയോക്കയാണ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.രണ്ടു ഗോളിന് പരാജയപ്പെട്ടു എങ്കിലും ആഴ്സണല്‍ ടീമിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം ആണ് ലൂട്ടോണ്‍ പിച്ചില്‍ നിന്നു മടങ്ങിയത് എന്ന് മാനേജര്‍ അര്‍ട്ടേട്ട വെളിപ്പെടുത്തി.