എർലിംഗ് ഹാലൻഡിനെ വിമർശിച്ച റോയ് കീനിനെ കണക്കിനു കൊടുത്ത് പെപ്പ് ഗാര്‍ഡിയോള
എർലിംഗ് ഹാലൻഡിനെ വിമർശിച്ച റോയ് കീനിനെ പെപ് ഗ്വാർഡിയോള തിരിച്ചടിക്കുകയും നോർവീജിയനെ “ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ” ആണ് എന്നും പെപ്പ് കൂട്ടിച്ചേര്‍ത്തു.ആഴ്‌സണലുമായി ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ഏര്‍ലിങ് ഹാലണ്ട് വളരെ മോശം ഫോമില്‍ ആണ് കളിച്ചത്.താരം ഗോള്‍ അടിക്കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലണ്ട് ലീഗിലെ രണ്ടാം നിര ടീമിലെ നിലവാരം മാത്രമേ അദ്ദേഹത്തിന് ഉള്ളൂ എന്നും റോയ് കീന്‍ പറഞ്ഞു.

“ഞാൻ അദ്ദേഹത്തോട് യോജിക്കുന്നില്ല, തീർത്തും.ഈ യുക്തി നോക്കുകയാണ് എങ്കില്‍ റോയ് കീന്‍ മൂന്നാം നിര ലീഗിലെ മാനേജര്‍ ആണ് എന്നു പറയേണ്ടി വരും.അവൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ്, കഴിഞ്ഞ സീസണിൽ ഞങ്ങൾ നേടിയ എല്ലാ ബഹുമതികള്‍ക്കും കാരണം അവന്‍ ആണ്.ഞങ്ങള്‍ ഇന്നലെ ആഴ്സണല്‍ ടീമിനെതിരെ മോശം പ്രകടനം പുറത്തു എടുക്കാനുള്ള പ്രധാന കാരണം കൂടുതല്‍ പ്ലേയര്‍മാര്‍ അറ്റാക്കിങ് തെര്‍ഡില്‍ ഉണ്ടായിരുന്നില്ല എന്നത് ആണ്.എങ്കില്‍ മാത്രമേ ഹാലണ്ടിന് എന്തു എങ്കിലും ചെയ്യാന്‍ സാധിക്കൂ.”ഗാർഡിയോള ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.