മസ്തിഷ്ക ആഘാതങ്ങളെ കുറിച്ച് വാചാലന്‍ ആയി റാഫേല്‍ വരാനെ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റാഫേൽ വരാനെ തൻ്റെ കരിയറിനിടെ ഒന്നിലധികം മസ്തിഷ്കാഘാതങ്ങൾ അനുഭവിച്ചതിൻ്റെ വിഷമതകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞു.ഇത്തരം സംഭവങ്ങള്‍ തന്റെ ശരീരത്തില്‍ വലിയ കേടുപാടുകള്‍ ആണ് വരുത്തിയതു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.30 കാരനായ വരാനെ ഫ്രഞ്ച് ഔട്ട്‌ലെറ്റ് പ്രമുഖ ഫ്രഞ്ച് ഫൂട്ബോള്‍ മാഗസീന്‍ ആയ എല്‍ ഏക്കുപ്പെക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ഇത് പറഞ്ഞത്.
“ഈ സീസണിൻ്റെ തുടക്കത്തിൽ ഒരു മത്സരത്തിനിടെ ഞാൻ ആവർത്തിച്ച് ബോളിനെ ഹെഡ് ചെയ്തു കൊണ്ടിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ അസാധാരണമായ ക്ഷീണം അനുഭവപ്പെട്ടു, അതുപോലെ തന്നെ കണ്ണിന് കുറച്ച് ക്ഷീണവും അനുഭവപ്പെട്ടു.ഞാൻ ഇത് സ്റ്റാഫിനോട് റിപ്പോർട്ട് ചെയ്തു, അവർ ഞാൻ കളിക്കരുതെന്ന് ശക്തമായ താക്കീത് നല്കി.ഏറ്റവും ഉയർന്ന തലത്തിൽ കളിക്കുന്ന ഫുട്ബോൾ കളിക്കാരെന്ന നിലയിൽ, ഞങ്ങൾ അനേകം വേദന തരണം ചെയ്തിട്ടാണ് കളിക്കുന്നത്.എന്തു വേദന വന്നാലും അത് പോകും എന്നു ഞങ്ങള്‍ മനസ്സില്‍ പറയും.എന്നാല്‍ തലയ്ക്ക് പരിക്കേറ്റാൽ കളി മാറും.അതിന്റെ പിന്നില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.” റാഫേല്‍ വരാനെ പറഞ്ഞ വാക്കുകള്‍ ആണിത്.