കോപ്പ ഇറ്റാലിയ സെമി ഫൈനല്‍ : യുവേ – ലാസിയോ ആദ്യ ലെഗ് പോരാട്ടം ഇന്ന്
ചൊവ്വാഴ്ച അലയൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ ഇറ്റാലിയ സെമി ഫൈനലിൻ്റെ ആദ്യ പാദത്തില്‍ യുവൻ്റസും ലാസിയോയും ഏറ്റുമുട്ടുന്നു.ശനിയാഴ്ചത്തെ സീരി എ പോരാട്ടത്തിൽ ഈ രണ്ടു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയിരുന്നു.അന്ന് യുവന്‍റസിനെ എതിരില്ലാത്ത ഒരു ഗോളിന് ലാസിയോ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് അലിയന്‍സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ യൂവേ വളരെ മികച്ച ഫോമില്‍ ആയിരുന്നു,എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ അലെഗ്രിക്ക് തൊട്ടത് എല്ലാം പിഴക്കുകയാണ്.രണ്ടാഴ്ച മുമ്പ് ജെനോവയ്‌ക്കെതിരെ റെഡ് കാര്‍ഡ് ലഭിച്ചതിന് ശേഷം ഡുസാൻ വ്ലാഹോവിച്ച് ലൈനപ്പിലേക്ക് മടങ്ങി എത്തും.ടീമില്‍ അനേകം താരങ്ങള്‍ പരിക്ക് മൂലം വിശ്രമത്തില്‍ ആണ് എന്നത് ഓള്‍ഡ് ലേഡിക്ക് വലിയ തിരിച്ചടിയാണ്.യൂവേയെ പോലെ തന്നെ ലാസിയോ ടീമും ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.നിലവില്‍ ലീഗ് പട്ടികയില്‍ അവര്‍ ഏഴാം സ്ഥാനത്താണ്.