പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം നേടാന്‍ ടോട്ടന്‍ഹാം
വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടാൻ ചൊവ്വാഴ്ച വൈകുന്നേരം ലണ്ടൻ സ്റ്റേഡിയത്തിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ് ടോട്ടൻഹാം ഹോട്‌സ്‌പര്‍.പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മടങ്ങി എത്താനുള്ള ശ്രമത്തില്‍ ആണ് ലിലി വൈറ്റ്സ്.ഇന്ന് ഇന്ത്യന്‍ സമയം 12:45 നു ആണ് മല്‍സരം.ഈ സീസണില്‍ ഇതിന് മുന്നേ നടന്ന മല്‍സരത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയതിന്റെ പകരം ചോദിക്കാനുള്ള ഒരുക്കത്തില്‍ ആണ് ടോട്ടന്‍ഹാം.
ഈ സീസണില്‍ മാനേജര്‍ ആങ്കെ പോസ്‌റ്റെകോഗ്ലോക്ക് കീഴില്‍ തരകേടില്ലാത്ത പ്രകടനം ആണ് ടോട്ടന്‍ഹാം കാഴ്ചവെച്ച് വരുന്നത്.നിലവില്‍ ലീഗ് പട്ടികയില്‍ അവര്‍ അഞ്ചാം സ്ഥാനത്താണ്.എന്തു വില കൊടുത്തും സീസണ്‍ അവസാനിക്കുമ്പോള്‍ ടോപ് ഫോറില്‍ ഇടം നേടാനുള്ള ആവേശം നിലവില്‍ ആ ടീം കാമ്പില്‍ ഉണ്ട്.പ്രീമിയര്‍ ലീഗില്‍ തുടക്കത്തില്‍ മികച്ച ഫോമില്‍ കളിച്ചു എങ്കിലും നിലവില്‍ വെസ്റ്റ് ഹാം സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.കഴിഞ്ഞ മൂന്നു മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.