പ്രീമിയര്‍ ലീഗ് ; ന്യൂ കാസില്‍ vs എവര്‍ട്ടന്‍ മല്‍സരം
ചൊവ്വാഴ്ച പ്രീമിയർ ലീഗിൽ അസ്ഥിരതയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡ് എവര്‍ട്ടനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ന്യൂ കാസില്‍ ഹോം ഗ്രൌണ്ട് ആയ സെൻ്റ് ജെയിംസ് പാർക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ജയം ഏവര്‍ട്ടണിനൊപ്പം ആയിരുന്നു.

വാരാന്ത്യത്തിൽ ബോൺമൗത്തിൽ തോൽവി ഏറ്റുവാങ്ങി ടോഫിസ് പ്രീമിയർ ലീഗില്‍ റിലഗേഷന്‍ ഭീഷണി നേരിടുകയാണ്.അതേസമയം ന്യൂകാസിൽ നിരവധി പരിക്കുകളെ മറികടന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ആവേശകരമായ തിരിച്ചുവരവ് നേടി.മല്‍സരത്തിന്റെ അവസാന പതിമൂന്നു മിനുട്ടില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചതിന് ശേഷം ആണ് ഇഡിഐ ഹോവിന്‍റെ പിള്ളേര്‍ പ്രീമിയര്‍ ലീഗില്‍ ഈ അടുത്തു കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയത്.