ബൌള്‍ട്ട് ഒരുക്കിയ വാരി കുഴിയില്‍ വീണു മുംബൈ !!!!!!!!!
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ക്ലിനിക്കൽ രാജസ്ഥാൻ റോയൽസ് മൂന്നാം ജയം നേടി.രാജസ്ഥാന്‍ ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട മുംബൈ നിലവില്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.ടോസ് നേടി ബോളിങ് ചെയ്യാന്‍ എടുത്ത തീരുമാനം രാജസ്ഥാനെ ഏറെ പിന്തുണച്ചു.

യുസ്‌വേന്ദ്ര ചാഹലും (3/11) ട്രെൻ്റ് ബോൾട്ടും (3/22) ചേർന്ന് മുംബൈ ഇന്ത്യൻസിനെ 125/9 എന്ന നിലയിൽ ഒതുക്കി.മുംബൈ നിരയില്‍ ഹര്‍ദ്ധിക്ക് പാണ്ഡ്യ(21 പന്തില്‍ 34 റണ്‍സ്),തിലക് വര്‍മ(29 പന്തില്‍ 32 റണ്‍സ് ) എന്നിവര്‍ മാത്രമാണു അല്പം എങ്കിലും മാന്യതയോടെ ബാറ്റ് വീശിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ട്ടപ്പെട്ടു എങ്കിലും റിയാൻ പരാഗ് (54 നോട്ടൗട്ട്) ഒരറ്റത്ത് നിന്ന് വിജയം നേടുന്നതിന് വേണ്ടി നങ്കൂരം ഇട്ടു കളിച്ചിരുന്നു.പതിനാറാം ഓവറില്‍ തന്നെ രാജസ്ഥാന്‍ സ്കോര്‍ വിജയകരമായി ചേസ് ചെയ്തു ഇന്നിംഗ്സ് അവസാനിപ്പിച്ചു.ട്രെന്‍റ് ബോള്‍ട്ട് ആണ് മല്‍സരത്തിലെ താരം.