സീരി എ കിരീടത്തിലേക്ക് ഒരു പടി കൂടി എടുത്ത് വെച്ച് ഇന്‍റര്‍ മിലാന്‍
തിങ്കളാഴ്ച എംപോളിക്കെതിരെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്‍റര്‍ മിലാന്‍ ജയം നേടി.എട്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ചിര വൈരികള്‍ ആയ എസി മിലാനെക്കാൾ 14 പോയിന്‍റ് ലീഡ് ഇന്‍റര്‍ മിലാന് ഉണ്ട്.25 പോയിൻ്റുമായി എംപോളി 18-ാം സ്ഥാനത്താണ്.എംപോളി ടീം ഈ സീസണില്‍ സീരി എ യില്‍ നിന്നും പുറത്ത് പോകാനുള്ള എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
ആറാം മിനിറ്റിൽ ബോക്‌സിൻ്റെ അരികിൽ നിന്ന് ഒരു മികച്ച ഇടം കാല്‍ ഷോട്ടിലൂടെ ഡിമാർക്കോ ഇൻ്ററിനു ലീഡ് നേടി കൊടുത്തു.ആദ്യപകുതിയുടെ ശേഷിക്കുന്ന സമയത്ത് ഇൻ്റർ അവരുടെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ഏറെ ശ്രമം നടത്തി നോക്കി എങ്കിലും ഗോൾകീപ്പർ എലിയ കാപ്രിൽ മികച്ച സേവൂകളോടെ എംപോളി വല കാത്തു.ആദ്യ പകുതിയുടെ അവസാനത്തില്‍ ഇന്‍റര്‍ മിലാനെതിരെ ഫോമിലേക്ക് എത്താന്‍ എംപോളിക്ക് കഴിഞ്ഞു.എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ തിരിഞ്ഞു കൊത്തിയ മിലാന്‍ 81 ആം മിനുട്ടില്‍ മറ്റൊരു ഗോളോടെ എംപോളിയുടെ തിരിച്ചുവരാനുള്ള എല്ലാ സാധ്യതകളും തള്ളി കളഞ്ഞു.