പൊരുതി വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്
തിങ്കളാഴ്ച്ച വില്ലാറിയലിൽ നടന്ന മത്സരത്തിൽ പകരക്കാരനായ സോൾ നിഗസ് നേടിയ ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് 2-1 ന് ജയം നേടി എടുക്കാന്‍ കഴിഞ്ഞു.സീസണിൽ എട്ട് മത്സരങ്ങൾ ശേഷിക്കെ ഡീഗോ സിമിയോണിൻ്റെ ടീം ലാലിഗയുടെ ആദ്യ നാലിൽ തിരിച്ചെത്തി.തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം അത്‌ലറ്റിക്കോയ്ക്ക് ഇന്നലത്തെ മല്‍സരത്തില്‍ ജയം വളരെ അനിവാര്യം ആയിരുന്നു.
മികച്ച ഫോമില്‍ കളിക്കുന്ന വിയാറായല്‍ അത്ലറ്റിക്കോയെ ഏറെ പരീക്ഷിച്ച ശേഷം മാത്രം തന്നെ ആണ് കീഴടങ്ങിയത്.അവർ നാല് ഗെയിമുകൾ തുടർച്ചയായി വിജയിക്കുകയും അവരുടെ അവസാന ഒമ്പത് ലീഗ് മത്സരങ്ങളിൽ ഒന്നില്‍ പോലും തോല്‍വി അറിയാതെയുമാണ് അത്ലറ്റിക്കൊയെ നേരിടാന്‍ എത്തിയത്.ഒമ്പതാം മിനിറ്റിൽ റോഡ്രിഗോ റിക്വെൽമെയുടെ ഒരു കോർണറിൽ നിന്ന് ഒരു മികച്ച ഹെഡറിലൂടെ ഗോള്‍ നേടി അത്ലറ്റിക്കൊക്ക് ലീഡ് നേടി കൊടുക്കാന്‍ ഡിഫൻഡർ ആക്‌സൽ വിറ്റ്‌സെലിന് കഴിഞ്ഞു.എന്നാൽ ഇടവേളയ്ക്ക് ശേഷം അഞ്ച് മിനിറ്റിനുള്ളിൽ അൻ്റോയ്ൻ ഗ്രീസ്മാൻ്റെ പിഴവ് മുതലെടുത്ത് അലക്സാണ്ടർ സോർലോത്ത് സമനില പിടിച്ചു.അതിനു ശേഷം സമനില ഗോളിന് വേണ്ടി അത്ലറ്റിക്കോ ഏറെ പാടുപ്പെട്ടു എങ്കിലും വിയാറായലിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പം ആയിരുന്നില്ല.ഒടുവില്‍ 87 ആം മിനുട്ടില്‍ അവര്‍ കാത്തിരുന്ന നിമിഷം വന്നെത്തി.വിജയ ഗോളിന് വഴി ഒരുക്കിയത് മുന്‍ ചെല്‍സി താരം ആയിരുന്ന