എംബാപ്പെയുടെ കാര്യങ്ങള്‍ ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് വെളിപ്പെടുത്തി ലൂയി എന്‍റിക്ക്വെ
50 മിനിറ്റിലധികം 10 പേരുമായി കളിച്ചിട്ടും ഞായറാഴ്ച ലെ ക്ലാസിക്കിൽ തങ്ങളുടെ ചിര വൈരികള്‍ ആയ മാഴ്‌സെയ്‌ലിനെതിരെപിഎസ്‌ജി ടീം 2-0 ന് മികച്ച വിജയം നേടിയിരുന്നു. എന്നാൽ സ്പാനിഷ് കോച്ച് കിലിയന്‍ എമ്പാപ്പെയെ കളിയുടെ പകുതി സമയത്ത് പിച്ചില്‍ നിന്നും കയറ്റിയതിന് അനേകം പഴി കേള്‍ക്കേണ്ടി വന്നിരുന്നു.ഇതിനെ ചൊല്ലി മാധ്യമങ്ങളില്‍ നിന്നും അദ്ദേഹത്തിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
കളിയുടെ 65 ആം മിനുട്ടില്‍ കിലിയന്‍ എംബാപ്പെക്ക് പകരം മാനേജര്‍ ലൂയി റാമോസിനെ കളിയ്ക്കാന്‍ ഇറക്കിയത്.”നിങ്ങള്‍ ഈ ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നത് എന്നെ ഏറെ മടുപ്പിക്കുന്നു.നിങ്ങള്‍ക്ക് വേറെ ഒന്നും ഇല്ലേ ചോദിക്കാന്‍.ഞാനാണ് മാനേജർ, എല്ലാ ദിവസവും, എല്ലാ ആഴ്‌ചയും ഞാൻ തീരുമാനങ്ങൾ എടുക്കുന്നു. പാരീസിലെ എൻ്റെ അവസാന ദിവസം വരെ ഞാൻ അങ്ങനെതന്നെയാണ് ചെയ്യാന്‍ പോകുന്നത്. എൻ്റെ ടീമിന് ഏറ്റവും മികച്ച പരിഹാരം കണ്ടെത്താൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു. ഒരുപക്ഷേ ഞാൻ ചെയ്യുന്നത് തെറ്റ് ആണ് എന്ന ബോധം എനിക്കു വന്നാല്‍ അത് ഞാന്‍ മാറ്റും.”ആമസോൺ പ്രൈം വീഡിയോ പ്രക്ഷേപണത്തിൽ അദ്ദേഹം പറഞ്ഞു.