ഇന്ന് നടക്കാന്‍ പോകുന്നത് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ തീരുമാനിക്കുന്ന മല്‍സരം
അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആവേശം ഉള്ള മല്‍സരത്തിന് ഇന്ന് തിരി തെളിയും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് കിക്കോഫ്.മല്‍സരത്തില്‍ ഏറ്റുമുട്ടാന്‍ പോകുന്നത് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ആഴ്സണല്‍ ടീമും ഇംഗ്ലണ്ട്,യൂറോപ്പ് ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ആണ്.

ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ ആഴ്സണല്‍ മറികടന്നിരുന്നു.ഇന്നതെ മല്‍സരത്തില്‍ അതിനു പ്രതികാരം വീട്ടാനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും സിറ്റി.ഇന്നതെ മല്‍സരത്തിലെ വിജയിക്ക് പ്രീമിയര്‍ ലീഗ് നേടാനുള്ള സാധ്യത വളരെ അധികം ആണ്.ഇംഗ്ലണ്ട് താരങ്ങള്‍ ആയ കെയ്ൽ വാക്കറും ജോൺ സ്റ്റോൺസും ഇന്ന് കളിക്കില്ല.ബ്രസീൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹേസും ഇംഗ്ലണ്ട് വിങ്ങർ ബുക്കയോ സാക്കയും ഇന്‍റര്‍നാഷനല്‍ മല്‍സരങ്ങളില്‍ നിന്നു പിന്‍വാങ്ങി എങ്കിലും ഇന്ന് ഇരുവരും കളിച്ചേക്കും.