പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തങ്ങളുടെ പോരാട്ടം തുടരും
ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ടീമിനെ ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ നേരിടും.ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിക്ക് ആണ് കിക്കോഫ്.ലിവര്‍പൂള്‍ ഹോം ഗ്രൌണ്ട് ആയ ആന്‍ഫീല്‍ഡില്‍ വെച്ചാണ് കിക്കോഫ്.ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് 2 ഗോള്‍ സമനിലയായിരുന്നു ഫലം.
നിലവില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് എന്തു വില കൊടുത്തും നേടുവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആണ്.നിലവില്‍ ലീഗ് പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനത്ത് ആണ്.ഒന്നാം സ്ഥാനത്ത് ഉള്ള ആഴ്സണലും മൂന്നാം സ്ഥാനത്ത് ഉള്ള സിറ്റിയും ഇന്ന് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.അതിനാല്‍ ആ മല്‍സരത്തിലെ ഫലം ലിവര്‍പൂളിന്‍റെ ടൈറ്റില്‍ റേസിനെ ബാധിക്കും.ഇന്നതെ മല്‍സരത്തില്‍ ആ രണ്ടു ടീമുകളും സമനിലയില്‍ പിരിഞ്ഞാല്‍ അത് റെഡ്സിന് ഏറെ മുന്‍ തൂക്കം നല്കുന്നു.അന്താരാഷ്ട്ര ഇടവേളയില്‍ വിങ്ങ് ബാക്ക് ആൻഡ്രൂ റോബർട്ട്‌സണ് പരിക്ക് സംഭവിച്ചത് ലിവര്‍പൂളിന് തിരിച്ചടി നല്കുന്നു.