റഫീഞ്ഞ ഗോളില്‍ ലാസ് പാമസിനെ മറികടന്ന് ബാഴ്സലോണ
ശനിയാഴ്ച ലാലിഗയിൽ ലാസ് പാൽമാസിനെതിരെ ഏക ഗോള്‍ ജയം നേടി ബാഴ്സലോണ.വിംഗർ റഫീഞ്ഞയുടെ ഹെഡര്‍ ഗോളില്‍ ആണ് ബാഴ്സ വിജയം നേടിയത്.ഇത് കൂടാതെ ഗോള്‍ നേടാന്‍ പല അവസരങ്ങളും ലഭിച്ചു എങ്കിലും മുന്നേറ്റ നിരയിലെ താരങ്ങളുടെ മോശം ഫിനിഷിങ് സ്കോര്‍ ബോര്‍ഡില്‍ നിഴലിച്ചു.സസ്പെന്‍ഷന്‍ മൂലം സാവിയുടെ സഹോദരന്‍ ഓസ്കർ ഹെർണാണ്ടസ് ആയിരുന്നു ഇന്നലെ ബാഴ്സയെ നയിച്ചത്.

നിലവില്‍ ബാഴ്സലോണ റയല്‍ മാഡ്രിഡിന് പിന്നില്‍ അഞ്ചു പോയിന്റിന് മാത്രമാണ് പുറകില്‍ ഉള്ളത്.അതിനാല്‍ ഇന്നതെ മാഡ്രിഡിന് പോയിന്‍റ് നഷ്ട്ടപ്പെട്ടാല്‍ ലാലിഗ നിലനിര്‍ത്താനുള്ള ഒരു മികച്ച അവസരം കറ്റാലന്‍ ക്ലബിന് ലഭിക്കും.ഇത് കൂടാതെ വരാന്‍ പോകുന്ന എല്‍ ക്ലാസിക്കോ മല്‍സരത്തിന് കൂടുതല്‍ ആവേശവും ഉണ്ടായേക്കും.ഇന്നലത്തെ മല്‍സരത്തില്‍ യമാലിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.മുന്നേറ്റ നിരയിലേക്ക് ഫെറാണ്‍ ടോറസ് പരിക്കില്‍ നിന്നു മുക്തിയായി തിരിച്ച് എത്തിയത് ബാഴ്സ കാമ്പിനെ കൂടുതല്‍ ആനന്ദത്തിലേക്ക് നയിക്കുന്നു.