ഇംഗ്ലണ്ട് ഇതിഹാസം സ്റ്റെഫ് ഹൗട്ടൺ സീസൺ അവസാനത്തോടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കും
ഈ സീസണിൻ്റെ അവസാനത്തോടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് മുൻ ഇംഗ്ലണ്ട് വനിത ക്യാപ്റ്റൻ സ്റ്റെഫ് ഹൗട്ടൺ പ്രഖ്യാപിച്ചു.നാല് വ്യത്യസ്ത ക്ലബ്ബുകൾക്കായി (സണ്ടർലാൻഡ്, ലീഡ്സ് യുണൈറ്റഡ്, ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി) താരം കളിച്ചിട്ടുണ്ട്.നിലക്കാന്‍ പോകുന്നത് 20 വര്‍ഷത്തെ കരിയര്‍ ആണ്.16 ആഭ്യന്തര ട്രോഫികൾ താരം ഇതിനകം തന്നെ ക്ലബുകള്‍ക്ക് വേണ്ടി നേടിയിട്ടുണ്ട്.
ഹൗട്ടൺ 121 തവണ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്, എന്നാൽ 2021 മുതൽ അവര്‍ക്ക് ത്രീ ലയണ്‍സ് ജേഴ്സി അണിയാന്‍ കഴിഞ്ഞിട്ടില്ല.മൂന്ന് പ്രധാന ടൂർണമെൻ്റുകളിൽ അവർ ഇംഗ്ലണ്ടിനെ നയിച്ചു, കൂടാതെ രണ്ട് ഒളിമ്പിക്സുകളിൽ ഗ്രേറ്റ് ബ്രിട്ടണിന്റെ ഫൂട്ബോള്‍ ടീമിനെയും അവര്‍ നയിച്ചു.2015-ൽ ലയണസസിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും 2015-ൽ കാനഡയിൽ നടന്ന ലോകകപ്പിൽ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.എന്നാൽ പരിക്ക് മൂലം 2022 യൂറോയ്ക്കുള്ള സറീന വീഗ്മാൻ്റെ ടീമിൽ സ്റ്റെഫ് ഹൗട്ടൺ ഇടം നേടിയില്ല.