ഇറ്റലിയിലെ പൊറുതി മതിയാക്കി ഒലിവിയർ ജിറൂഡ് അമേരിക്കയിലേക്ക് !!!!
അമേരിക്കന്‍ എൽഎഎഫ്‌സി ക്ലബ് ലോസ് ആഞ്ചലസ് എഫ്സി എസി മിലാനും ഫ്രാൻസ് ഇൻ്റർനാഷണൽ ഫോർവേഡുമായും ഒലിവിയർ ജിറൂഡുമായി ഒരു കരാർ ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്.ജൂൺ 14 നും ജൂലൈ 14 നും ഇടയിൽ നടക്കാനിരിക്കുന്ന യൂറോ 2024-ൽ ഫ്രാൻസ് ദേശീയ ടീമിനു വേണ്ടി കളിച്ചത്തിന് ശേഷം യൂറോപ്പ് വിടാന്‍ ഒരുങ്ങുകയാണ് താരം.37 കാരനായ ജിറൂഡ് ഈ സീസണില്‍ എസി മിലാന് വേണ്ടി മികച്ച ഫോമില്‍ ആണ് കളിച്ച് വരുന്നത്.
എസി മിലാനുമായുള്ള അദ്ദേഹത്തിൻ്റെ നിലവിലെ കരാർ 2023-24 സീരി എ സീസണിൻ്റെ അവസാനത്തോടെ അവസാനിക്കും.അമേരിക്കന്‍ ക്ലബുമായി ഔദ്യോഗികമായി ഒപ്പിടുന്നതിന് മുമ്പ് ജിറൂഡിന് ഫിസിക്കൽ പാസ്സായി ജോലി വിസ നേടേണ്ടതുണ്ട്.ഒരു വര്‍ഷം നീളുന്ന കരാറില്‍ ആണത്രേ താരം അങ്ങോട്ട് പോകുന്നത്.കഴിഞ്ഞ രണ്ട് സീസണുകളിൽ എംഎല്‍എസ് കപ്പില്‍ ഇടം നേടിയ ഈ ടീമിന് അടുത്ത സീസണ്‍ മുതല്‍ തങ്ങളുടെ സ്ക്വാഡ് ഡെപ്ത്ത് വര്‍ദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.