സ്ട്രിപ്പ് ക്ലബ്ബിൽ കണ്ട കളിക്കാരുടെ പ്രവര്‍ത്തി ഇക്വഡോർ ഫെഡറേഷൻ അപലപിച്ചു
ഒരു സ്ട്രിപ്പ് ക്ലബിലേക്ക് പോയതിന് നിരവധി കളിക്കാരുടെ പെരുമാറ്റത്തെ പരസ്യമായി ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ അപലപിച്ചു.അന്താരാഷ്ട്ര ഇടവേളയിൽ നിലവില്‍ അവര്‍ സൌഹൃദ മല്‍സരം കളിച്ച് കൊണ്ടിരിക്കുകായാണ്.ഇക്വഡോർ രാജ്യാന്തര താരങ്ങളായ റോബർട്ട് അർബോലെഡ, 32, ഗോൺസാലോ പ്ലാറ്റ, 23, പേസ്, 16 എന്നിവരെ ആണ് ന്യൂയോർക്കിലെ ഒരു ക്ലബ്ബിൽ കണ്ട വീഡീയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്.
/cloudfront-us-east-1.images.arcpublishing.com/eluniverso/NOGLN4PODZFWXPINS62WHE2SWI.jpg)
ന്യൂജേഴ്‌സിയിൽ ഗ്വാട്ടിമാലയ്‌ക്കെതിരായ ഇക്വഡോറിൻ്റെ സൗഹൃദ മത്സരത്തിൽ 2-0 ന് വിജയിച്ചതിന് ശേഷം വെള്ളിയാഴ്ചയാണ് ഈ ദൃശ്യങ്ങൾ എടുത്തതെന്ന് കരുതുന്നു.ഒരു ക്ലിപ്പിൽ, സാവോ പോളോ ഡിഫൻഡർ അർബോലെഡ പൈസ നര്‍ത്തകിക്ക് മുന്നില്‍ കാണിക്കുന്നതായും പതിഞ്ഞിട്ടുണ്ട്.സ്ക്വാഡിന് വെള്ളിയാഴ്ച 2 മുതൽ 8:30 വരെ വിശ്രമത്തിന് സമയം അനുവദിച്ചിരുന്നു എന്നും അതിനാല്‍ ഈ കാര്യത്തില്‍ തങ്ങള്‍ വലിയ നടപടി ഒന്നും എടുക്കാന്‍ പോകുന്നില്ല എന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.എന്നാല്‍ ഒരു സ്ഥാപനമെന്ന നിലയിൽ തങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മൂല്യങ്ങളും തത്വങ്ങളും താരങ്ങള്‍ കാറ്റില്‍ പറത്തി എന്നും അവര്‍ അവകാശപ്പെട്ടു.