ബ്രസീല്‍ – സ്പെയിന്‍ ത്രിലര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു !!!!!
വംശീയതയ്‌ക്കെതിരായ പോരാട്ടം ഔദ്യോഗികമായി തങ്ങള്‍ ആരംഭിക്കുന്നു എന്ന തലക്കെട്ടോടെ ആണ് ഇന്നലെ സ്പെയ്ന്‍ – ബ്രസീല്‍ മല്‍സരം നടന്നത്.മല്‍സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയത് ആകട്ടെ വിനീഷ്യസ് ജൂണിയറും.എന്നാല്‍ മല്‍സരത്തിന് ശേഷം ചര്‍ച്ചാ വിഷയം ആയിരിക്കുന്നത് ലമായിന്‍ യമാലും അത് പോലെ എൻട്രിക്കും ആണ്.
ഇന്നലെ നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.നിശ്ചിത 90 മിനുട്ടില്‍ ഇരുവരും 3 വീതം ഗോളുകള്‍ നേടി.40 ആം മിനുട്ടില്‍ കളി എത്തി നില്‍ക്കുമ്പോള്‍ രണ്ടു ഗോളിന് പിന്നില്‍ ആയിരുന്നു ബ്രസീല്‍.പെനാല്‍ട്ടിയിലൂടെ റോഡ്രി , 36 ആം മിനുറ്റില്‍ ഓല്‍മോ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.എന്നാല്‍ മല്‍സരം 50 മിനുട്ടില്‍ എത്തി നില്‍ക്കുമ്പോള്‍ സ്കോര്‍ സമനിലെയിലേക്ക് എത്തിക്കാന്‍ ബ്രസീലിന് കഴിഞ്ഞു. റോഡ്രിഗോ,എന്‍ഡ്രിക്ക് എന്നീ താരങ്ങള്‍ നേടിയ ഗോളില്‍ ആണ് ബ്രസീല്‍ തിരിച്ചുവരവ് നടത്തിയത്.87 ആം മിനുട്ടില്‍ മറ്റൊരു പെനാല്‍ട്ടിയിലൂടെ വീണ്ടി സ്പെയിനിനെ മുന്നില്‍ എത്തിക്കാന്‍ റോഡ്രിക്ക് കഴിഞ്ഞു.മല്‍സരം ബ്രസീല്‍ പരാജയപ്പെട്ടു എന്നു വിചാരിച്ച് നില്‍ക്കുന്ന സമയത്ത് ആണ് പെനാൽറ്റി ഏരിയയിൽ ഡാനി കര്‍വഹാള്‍ ഒരു ഫൌള്‍ കമിറ്റ് ചെയ്യുന്നത്.കിക്ക് എടുത്ത പക്വാവോ ബ്രസീലിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടി.