ഇതിലും തരംതാഴാന്‍ കഴിയില്ല ; അഫ്ഗാനെതിരെ മുട്ടു മടക്കി ഇന്ത്യ
ഗുവാഹത്തിയിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 1-2 തോൽവി.തൻ്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ സുനിൽ ഛേത്രി പെനാൽറ്റി ഗോളാക്കി ആദ്യ പകുതിയിൽ ഇന്ത്യക്ക് ലീഡ് നൽകി.70 മിനുറ്റ് വരെ ഇന്ത്യക്ക് മല്‍സരത്തില്‍ വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്നു.എന്നാല്‍ മല്‍സരത്തിന്റെ ഗതി അവസാന 20 മിനുട്ടില്‍ മാറി മറിഞ്ഞു.

70 ആം മിനുട്ടില്‍ റഹ്മത്ത് അക്ബരി സമനില ഗോൾ നേടി.സുനിൽ ഛേത്രിയെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പിച്ചില്‍ നിന്നും കയറ്റിയതിന് തൊട്ട് പുറകില്‍ ആണ് അഫ്ഗാന്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ വലിയ പ്രതിരോധ പിഴവ് ആണ് ഇതിന് വളം വെച്ച് കൊടുത്തത്.അഫ്ഗാനിസ്ഥാൻ സ്‌ട്രൈക്കറേ ഫൌല്‍ ചെയ്തതിന് 88 ആം മിനുട്ടില്‍ ഇന്ത്യക്കെതിരെ പെനാല്‍റ്റി വിധിച്ചു.കിക്ക് എടുത്ത ഷെരീഫ് മുഖമ്മദിനു പിഴച്ചില്ല.മല്‍സരം തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ഒരു തിരിച്ചുവരവിന് ഉള്ള ഊര്‍ജം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാന്‍ നേടിയ ആദ്യത്തെ വിജയം കൂടി ആണിത്.