സാലിബക്ക് ഫ്രാന്‍സില്‍ കളിയ്ക്കാന്‍ അറിയില്ല – ദിദിയർ ദെഷാംപ്‌സ്
ആഴ്‌സണൽ ഡിഫൻഡർ വില്യം സാലിബയെ ഫ്രാൻസിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കൊണ്ടുവരാന്‍ ആയിട്ടില്ല എന്നു മാനേജർ ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.അദ്ദേഹത്തിനെ ടീമിലേക്ക് എടുക്കുന്നതിന് മുന്‍പ് കളിയിലെ ചില പോരായ്മകൾ പരിഹരിക്കേണ്ടതുണ്ടെന്നും മാനേജര്‍ പറഞ്ഞു.23 കാരനായ സാലിബ ഫ്രാൻസിനായി ആറ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ജർമ്മനിക്കെതിരെ താരം കളിച്ചിരുന്നില്ല.

ദയോത് ഉപമെക്കാനോ, ഇബ്രാഹിമ കൊണാറ്റെ, ബെഞ്ചമിൻ പവാർഡ് എന്നിവർക്ക് ആണ് ദേശാമ്പ്സ് ഇപ്പോള്‍ അവസരം നല്‍കുന്നത്.അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ ഇവര്‍ തന്നെ ആയിരിയ്ക്കും ഫ്രാൻസിൻ്റെ യൂറോ 2024 ടീമിൽ ഇടം നേടാന്‍ പോകുന്നത്.”സാലിബ ഇംഗ്ലണ്ട് ലീഗില്‍ നന്നായി കളിക്കുന്നുണ്ട്.എന്നാല്‍ അവിടുത്തെ പോലെ അല്ല എന്റെ ടീം.അദ്ദേഹം ചില കാര്യങ്ങള്‍ വിത്യസ്തമായി ചെയ്യുന്നത് കാണാന്‍ കഴിഞ്ഞു.അതിനാല്‍ അദ്ദേഹത്തിന് അവസരം നല്കുവാന്‍ എനിക്കു ചില പരിമിതികള്‍ ഉണ്ട്.പോരാത്തതിന് നിലവിലെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പ് അത്രക്ക് മികച്ചത് ആണ്.വളരെ ദുര്‍ലഭമായ അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ലഭിക്കുന്നുള്ളൂ.ആ അവസരങ്ങള്‍ അദ്ദേഹത്തിന് മുതല്‍ എടുക്കാനും കഴിയുന്നില്ല.”ദെഷാംപ്‌സ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.