10 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയതിന് മുൻ ചൈന എഫ്എ പ്രസിഡൻ്റിന് ജീവപര്യന്തം തടവ്
10 മില്യൺ ഡോളറിലധികം കൈക്കൂലി വാങ്ങിയതിന് ചൈനയിലെ ഫുട്ബോൾ അസോസിയേഷൻ്റെ മുൻ പ്രസിഡൻ്റിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.വർഷങ്ങളായി കായികരംഗത്തെ ഏറ്റവും വലിയ അഴിമതി വിരുദ്ധ അന്വേഷണങ്ങളിലൊന്നിനെത്തുടർന്ന് ആണ് ചെൻ സ്യൂവാന് ശിക്ഷ വിധിച്ചത്.2022 അവസാനം മുതൽ ഒരു ഡസനിലധികം ഉയർന്ന തലത്തിലുള്ള ഫുട്ബോൾ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ പര്യവാസനം ആണ് ഈ വിധി.

ചൈനീസ് ഫൂട്ബോളിനും അസോസിയേഷനും ചെൻ സ്യൂവാന്‍ വലിയ ചീത്ത പേര് ആണ് കൊണ്ട് വന്നിരിക്കുന്നത് എന്നു ചൈനയിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ദേശീയ ടീമിൻ്റെ ഈ അടുത്ത കാലത്തെ അസ്ഥിരത ഇദ്ദേഹം കാരണം ആണ് എന്നാണ് ആരാധകര്‍ പറയുന്നതു.2012-ൽ, ഒരേ ഫുട്ബോൾ അസോസിയേഷൻ്റെ രണ്ട് മുൻ മേധാവികൾ കൈക്കൂലി വാങ്ങിയതിന് 10-ഒന്നര വർഷം വീതം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.അതിനു ശേഷം ഇതാദ്യം ആയാണ് ഇത്രക്ക് വലിയ പ്രൊഫൈലില്‍ ഉള്ള ഒരു ഉദ്യോഗസ്ഥനെ ചൈനീസ് സര്‍ക്കാര്‍ ശിക്ഷിക്കുന്നത്.