അർജൻ്റീനയിൽ ഏഞ്ചൽ ഡി മരിയയുടെ കുടുംബത്തിന് വധഭീഷണി
ഏഞ്ചൽ ഡി മരിയയ്ക്ക് തിങ്കളാഴ്ച പുലർച്ചെ ജന്മനാടായ റൊസാരിയോയിൽ നിന്നും അജ്ഞാത വധഭീഷണി ലഭിച്ചിരിക്കുന്നു.അർജൻ്റീനിയൻ പോലീസും പ്രോസിക്യൂട്ടർമാരും നിലവില്‍ ഈ കേസിനെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.ലോകകപ്പ് ജേതാവ് സാധാരണയായി താമസിക്കുന്ന ഫ്യൂൺസ് ഹിൽസ് മിറാഫ്ലോർസ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഡി മരിയയുടെ കുടുംബത്തിന് വധഭീഷണി അടങ്ങിയ ഒരു പാക്കേജ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.താരം റോസാരോയോയിലേക്ക് കളിയ്ക്കാന്‍ മടങ്ങി എത്തിയാല്‍ കൊല്ലും എന്നായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്.

(ഡി മരിയയുടെ കുടുംബം താമസിക്കുന്ന സ്ഥലം)
മയക്കുമരുന്ന് ഇടപാട് ഗ്രൂപ്പുകൾ തമ്മിലുള്ള അക്രമത്തിൻ്റെ കേന്ദ്രം ആണ് ഇപ്പോള്‍ റൊസാരിയോ.നഗരത്തിലെ നരഹത്യ മരണ നിരക്ക് വളരെ അധികം ആണ്.ലോകത്തിലെ ഏറ്റവും വലിയ കാർഷിക-തുറമുഖ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം, മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളുടെ അക്രമത്തിൽ തീവ്രമായ വർദ്ധനവ് മൂലം ഇപ്പോള്‍ അതിനും പല പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്.ഒരു കൊല്ലം മുന്നേ മെസ്സിയുടെ ഉടമസ്ഥതയില്‍ ഉള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ തോക്കുമായി എത്തിയ ഒരു ഭീകരവാദി വെടി മുഴക്കിയിരുന്നു.അയാള്‍ ഒരു കുറിപ്പും നല്കിയിരുന്നു.”മെസ്സി നിനക്കു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.”