ഒരു പുതിയ റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്
ഡാനി കാർവഹാലിനും ലൂക്കാസ് വാസ്‌ക്വസിനും 32 വയസ്സായതിനാൽ, റയൽ മാഡ്രിഡിന് ഉടൻ തന്നെ ഒരു പുതിയ റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ്.അവരുടെ നിലവിലെ ലക്ഷ്യം സെവിയ്യ യുവതാരം ജുവാൻലു സാഞ്ചസ് ആണ്.ലോസ് ബ്ലാങ്കോസിലെ ക്ലബ് മേധാവികൾക്കിടയിൽ ജുവാൻലുവിന് വളരെ നല്ല മതിപ്പ് ആണ് ഉള്ളത്.അതിനാല്‍ സെവിയ്യയുമായി എത്രയും പെട്ടെന്നു ഒരു ഡീല്‍ ഉറപ്പിക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു
അടുത്ത സീസണിൽ റയൽ മാഡ്രിഡ് അവരുടെ റൈറ്റ് ബാക്ക് ഓപ്‌ഷനുകളായി കാർവഹാലിനെയും വാസ്‌ക്വസിനെയും കളിപ്പിക്കും.അതിനുശേഷം സാഹചര്യം വീണ്ടും വിലയിരുത്തപ്പെടും. 2025-ലെ സമ്മറില്‍ ജുവാൻലുവിന് തൻ്റെ സെവിയ കരാറില്‍ 12 മാസം മാത്രമേ ശേഷിക്കുന്നുള്ളൂ.അതിനാല്‍ ആ സമയത്ത് ലോസ് ബ്ലാങ്കോസ് വിലക്കുറവ് കരാർ ഉറപ്പാക്കാൻ ചർച്ചകളിൽ ഏർപ്പെടും.താരത്തിനെ ഈ സമ്മറില്‍ സൈന്‍ ചെയ്യണം എങ്കില്‍ റയലിന് 20 മില്യണ്‍ യൂറോ കൊടുക്കേണ്ടി വരും.