സമ്മര്‍ ട്രാന്‍സ്ഫര്‍ 2024 ; മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ യുവൻ്റസ് ആഗ്രഹിക്കുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനെ സൈൻ ചെയ്യാന്‍ യുവന്‍റസിന് താല്‍പര്യം.22-കാരൻ നിലവിൽ സ്പെയിനിലെ ഗെറ്റാഫെയിൽ ലോണിലാണ്, ഈ സീസണിൽ ലാ ലിഗ ക്ലബിന് ആയി താരം മികച്ച ഫോമില്‍ ആണ്.ഈ കാലയളവിനുള്ളില്‍ അദ്ദേഹം എട്ട് ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മാൻ യുണൈറ്റഡിൻ്റെ പുതിയ ന്യൂനപക്ഷ ഓഹരി ഉടമയായ സർ ജിം റാറ്റ്ക്ലിഫ് ഈയിടെ ഓൾഡ് ട്രാഫോർഡിൽ ഗ്രീൻവുഡിനായി വീണ്ടും അവസരം നല്കും എന്നു വാര്‍ത്ത വന്നിരുന്നു,എന്നാല്‍ ഇംഗ്ലണ്ട് അന്തരീക്ഷം ഇപ്പോഴും താരത്തിനു വളരെ എതിരാണ്.താരത്തിനു വേണ്ടി സ്പെയിന്‍ നിന്നു തന്നെ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും അന്വേഷണം നടത്തിയിട്ടുണ്ട്.ഗസറ്റ ഡെല്ലോ സ്‌പോർട് പറയുന്നതനുസരിച്ച്, യുവൻ്റസ് ഗ്രീൻവുഡിൻ്റെ വൈദഗ്ധ്യത്തില്‍ ഏറെ തൃപ്തര്‍ ആണ്.ഇത് കൂടാതെ അറ്റാക്കിങ് തേര്‍ഡില്‍ ഏത് പൊസിഷനില്‍ വേണം എങ്കിലും കളിക്കാനുള്ള താരത്തിന്റെ ഫ്ലെക്സിബിലിറ്റിയും അവര്‍ ഇഷ്ട്ടപ്പെടുന്നു.