ഏഥാൻ നവാനേരി ‘ആദ്യ പ്രൊഫഷണൽ ആഴ്സണൽ കരാർ അടുത്ത ആഴ്ച ഒപ്പിടും’
പ്രീമിയർ ലീഗിലെ എക്കാലത്തെയും പ്രായം കുറഞ്ഞ കളിക്കാരനായ ആഴ്സണലിൻ്റെ ഏഥാൻ നവാനേരി അടുത്ത ആഴ്ച ഗണ്ണേഴ്സുമായി തൻ്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്.2022 സെപ്റ്റംബറിൽ ബ്രെൻ്റ്‌ഫോർഡിനെതിരായ മല്‍സരത്തില്‍ കളിയ്ക്കാന്‍ ഇറങ്ങിയത്തോടെ വെറും 15 വർഷവും 181 ദിവസവും ആയിരുന്നു താരത്തിന്റെ പ്രായം.കഴിഞ്ഞ സീസണിൽ ന്യൂനേരി മറ്റൊരു ഫസ്റ്റ്-ടീമിൽ പ്രത്യക്ഷപ്പെട്ടില്ല എങ്കിലും മാനേജര്‍ അര്‍ട്ടേട്ടക്ക് താരത്തിനോടു ഏറെ താല്‍പര്യം ഉണ്ട്.
യുവ താരത്തിനെ പല മുന്‍ നിര ക്ലബുകളും സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട് എന്നു അറിഞ്ഞതിന് ശേഷം ആണ് ആഴ്സണല്‍ വളരെ പെട്ടെന്നു തന്നെ ഒരു തീരുമാനത്തില്‍ എത്താന്‍ നിര്‍ബന്ധിതര്‍ ആയത്.താരത്തിനു ഇപ്പോള്‍ പതിനേഴ് വയസ് ആയി.അതിനാല്‍ സ്കോളര്‍ഷിപ്പ് മാറ്റി ഒരു കരാര്‍ നല്കാന്‍ ആഴ്സണല്‍ ക്ലബിന് കഴിയും.അതിനാല്‍ രണ്ടോ മൂന്നോ വര്‍ഷം നീളുന്ന ഒരു കോണ്‍ട്രാക്റ്റ് ആയിരിയ്ക്കും അവര്‍ താരത്തിനു നല്കാന്‍ പോകുന്നത്.