ഇന്‍റര്‍നാഷനല്‍ ഫ്രന്‍റ്ലി ; ബെൽജിയം – റിപ്പബ്ലിക് ഓഫ് അയർലൻഡ് പോര് ഇന്ന്
യൂറോ 2024 നു വേണ്ടി തയ്യാര്‍ എടുക്കുന്ന ബെൽജിയം ഇന്ന് ഡബ്ലിനിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് കിക്കോഫ്. മേധാവിയായി മൂന്നര വർഷത്തെ ഭരണത്തിന് ശേഷം സ്റ്റീഫൻ കെന്നിയുടെ വിടവാങ്ങലിന് ശേഷം ഒരു പുതിയ അദ്ധ്യായത്തിന് വേണ്ടി തയ്യാര്‍ എടുക്കുകയാണ് റിപ്പബ്ലിക് ഓഫ് അയർലൻഡ്.
ഗ്രൂപ്പ് ഘട്ടത്തിൽ 2022 ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം, പുതിയ പരിശീലകൻ ഡൊമെനിക്കോ ടെഡെസ്കോയുടെ കീഴിൽ ബെൽജിയം ഇപ്പോള്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.എട്ട് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളും രണ്ട് സമനിലകളുമായി യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി അവർ യൂറോ യോഗ്യത നേടി.ഒടുവില്‍ ഇപ്പോള്‍ വീണ്ടും അവര്‍ക്ക് കിരീടം നേടാനുള്ള ഒരു സാധ്യത ടീം അണിനിരത്താന്‍ കഴിഞ്ഞിട്ടുണ്ട്.ഫോമില്‍ ഉള്ള റൊമേലു ലുക്കാക്കു അത് കൂടാതെ ടീമിലെ പുത്തന്‍ പ്രതീക്ഷകള്‍ ആയ ജെറമി ഡോകു, ആർതർ വെർമീറൻ, ജോഹാൻ ബകയോക്കോ എന്നിവരുടെ സാന്നിധ്യവും ബെല്‍ജിയം ടീമിന് കരുത്ത് പകരുന്നു.പരിക്ക് മൂലം ഇന്നതെ മല്‍സരത്തില്‍ കെവിന്‍ ഡി ബ്രൂയിന കളിക്കില്ല.