സ്കോട്ട്ലന്‍റിനെ നിര്‍ത്തി പൊരിച്ച് ഹോളണ്ട് !!!!!
യൊഹാൻ ക്രൈഫ് അരീനയിൽ വെള്ളിയാഴ്ച നടന്ന അവരുടെ സൗഹൃദ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ 4-0 ന് ജയം നേടി ഡച്ച് ടീം.നെതർലൻഡ്‌സ് സാവധാനത്തിലുള്ള തുടക്കം കുറിക്കുകയും അതിനു ശേഷം പതിയെ പതിയെ കളിയുടെ തീവ്രത കൂട്ടുകയും ചെയ്ത അവര്‍ സ്കോട്ട്ലന്‍റിന് തിരിച്ചുവരാനുള്ള ഒരു നേരിയ പ്രതീക്ഷ പോലും നല്‍കിയില്ല.
40-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ഒരു മികച്ച ലോങ് റേഞ്ച് ഷോട്ടോടെ ഡച്ച് ടീമിന് ലീഡ് നേടി കൊടുത്തത് ടിയാനി റെയ്ൻഡേഴ്‌സ് ആണ്.രണ്ടാം പകുതിയില്‍ ആക്രമണം തുടര്‍ന്നു എങ്കിലും പന്ത് വലയിലേക്ക് എത്തിക്കാന്‍ മാത്രം ഡച്ച് സംഘം ഏറെ പാടുപ്പെട്ടു.ഒടുവില്‍ അവര്‍ കാത്തിരുന്ന നിമിഷം വന്നെത്തി.72 ആം മിനുട്ടില്‍ ജോർജിനിയോ വൈനാല്‍ടം ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ്ഡറിലൂടെ ഗോൾ നേട്ടം ഇരട്ടിയാക്കി. പകരക്കാരായ വൗട്ട് വെഗോർസ്റ്റും ഡോണേൽ മാലനും അവസാന ആറ് മിനിറ്റിനുള്ളിൽ രണ്ട് ഗോള്‍ കൂടി നേടി വളരെ ശക്തമായ നോട്ടില്‍ ആണ് കളി പൂര്‍ത്തിയാക്കിയത്.