എല്‍ സാവദോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാര്‍
ഇന്ന് രാവിലെ നടന്ന സൌഹൃദ മല്‍സരത്തില്‍ ലോകക്കപ്പ് ചാമ്പ്യന്മാര്‍ ആയ അര്‍ജന്‍റ്റീന എല്‍ സാവദോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.അമേരിക്കയിലെ പെന്‍ സ്റ്റേറ്റില്‍ ലിങ്കണ്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ അര്‍ജന്‍ട്ടയിന്‍ ടീം മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.മെസ്സിയുടെ അഭാവത്തില്‍ ഡി മരിയ ആയിരുന്നു വലത് വിങ്ങില്‍ കളിച്ചത്.

ലോകക്കപ്പിലെ സൂപ്പര്‍ താരം ആയി മാറിയ ജൂലിയന്‍ അല്‍വാറസും കളിയ്ക്കാന്‍ ഇറങ്ങിയില്ല.16 ആം മിനുട്ടില്‍ വലത് കോണിലേക്ക് ഒരു ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യൻ റൊമേറോയാണ് അര്‍ജന്‍റ്റയിന്‍ ടീമിന് ലീഡ് നേടി കൊടുത്തത്.ഡി മരിയ നല്കിയ ക്രോസ് ആണ് ഈ അവസരം സൃഷ്ട്ടിച്ചത്.ഒരു മികച്ച ടീം പ്ലേയില്‍ എന്‍സോ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലീഡ് ഇരട്ടിപ്പിച്ചു.ദീര്‍ഗ നാളത്തെ പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങി എത്തിയ ജിയോവാനി ലോ സെൽസോ നേടിയ മൂന്നാം ഗോളോടെ ലാറ്റിന്‍ ടീം കളി അവസാനിപ്പിച്ചു.