സ്കോട്ട്ലണ്ടും നെതര്‍ലാന്‍ഡ്സും അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ന് ഏറ്റുമുട്ടും
അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൊഹാന്‍ ക്രൈഫ് അരീനയില്‍ വെച്ച് നെതർലാൻഡ് സ്‌കോട്ട്‌ലൻഡിനെ നേരിടാന്‍ ഒരുങ്ങുന്നു.2021 ജൂണിനുശേഷം പോർച്ചുഗലിലെ എസ്റ്റാഡിയോ അൽഗാർവിൽ നടന്ന സൌഹൃദ മല്‍സരത്തിന് ശേഷം ഇതാദ്യം ആയാണ് ഈ രണ്ടു ടീമുകളും ഏറ്റുമുട്ടാന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.

തൻ്റെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റു കൊണ്ട് റൊണാള്‍ഡ് കോമാന്‍ വളരെ മോശം തുടക്കം ആണ് കാഴ്ചവെച്ചത്.എന്നാല്‍ അവസാന ആറിൽ അഞ്ച് വിജയങ്ങൾ നേടി 2024 യൂറോ യോഗ്യത നേടിയ ഈ ടീമിന് ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ ആണ് ഉള്ളത്.ഗ്രൂപ്പ് ബിയിലെ എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റ് നേടിയ ഓറഞ്ച് പട ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ആണ് യോഗ്യത നേടിയത്.യൂറോ തുടങ്ങുന്നതിന് മുന്‍പ് ഇനിയും മൂന്നു മല്‍സരങ്ങള്‍ ഡച്ച് ടീമിന് ഉണ്ട്.വലിയ പ്രതിഭകള്‍ ഒന്നും ഇല്ല എങ്കിലും കുറേ എക്സ്പീരിയന്‍സ് ഉള്ള താരങ്ങള്‍ ഉണ്ട് എന്നതാണു അവരുടെ ഏക ആശ്വാസം.അതുപോലെ കരുത്തുറ്റ പ്രതിരോധവും.