ഡാനി ആൽവ്‌സിനു പണം നല്‍കില്ല എന്ന് വെളിപ്പെടുത്തി നെയ്മറിൻ്റെ പിതാവ്
ബലാത്സംഗത്തിനെതിരായ അപ്പീലിൻ്റെ ഫലം കാത്തിരിക്കുന്ന സ്‌പാനിഷ് ജയിലിൽ നിന്ന് ഡാനി ആൽവ്‌സിനെ ജാമ്യത്തിൽ വിടുന്നതിന് ആവശ്യമായ ഒരു മില്യൺ യൂറോ തങ്ങള്‍ നല്കാന്‍ പോകുന്നില്ല എന്നു അറിയിച്ചിരിക്കുകയാണ് നെയ്മർ ജൂനിയറിൻ്റെ പിതാവ്.വിചാരണ വേളയിൽ തങ്ങൾ ആൽവസിനെ സാമ്പത്തികമായി പിന്തുണച്ചിരുന്നുവെന്നും എന്നാൽ ഇപ്പോള്‍ കുറ്റം ചെയ്തു എന്നു തെളിഞ്ഞതിനാല്‍ ഇനി ഒരിയ്ക്കലും താരവുമായി കൈക്കോര്‍ക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്നും നെയ്മറിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.
40 കാരനായ ആൽവസിനെ നാല് വർഷവും ആറ് മാസവും തടവിന് ശിക്ഷിച്ചു. ബാഴ്‌സലോണയ്ക്ക് പുറത്തുള്ള ജയിലിൽ അദ്ദേഹം ഇപ്പോള്‍ തടവിലാണ്.ഇതിന് മുന്‍പ് ആൽവസിന് എത്ര തുക നൽകിയെന്ന് നെയ്‌മറിൻ്റെ പിതാവ് വ്യക്തമാക്കിയിട്ടില്ല,എന്നാല്‍ കേസില്‍ കുറ്റക്കാരന്‍ ആണ് എന്നു തെളിഞ്ഞതിനാല്‍ ആല്‍വസിനെ അവര്‍ കൈവിട്ടിരിക്കുകയാണ്.ഇത് പോലുള്ള കേസുമായി പേര് ചേര്‍ക്കപ്പെടാന്‍ തനിക്കും തന്‍റെ മകനും താല്പര്യമില്ല എന്ന് പിതാവ് പറഞ്ഞു.പണം ആല്‍വസിന് കുടുംബത്തില്‍ നിന്നും ലഭിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.