ജർമ്മൻ ദേശീയ ടീമുകൾ നീണ്ട അഡിഡാസ് പങ്കാളിത്തം അവസാനിപ്പിക്കുന്നു
ജർമ്മൻ ഫുട്ബോളും അഡിഡാസും വേർപിരിയുന്നു.അമേരിക്കൻ സ്‌പോർട്‌സ് വസ്‌ത്ര ഭീമനായ നൈക്ക് 2027 മുതൽ ജർമ്മനിയുടെ എല്ലാ ദേശീയ ടീമുകൾക്കും അവരുടെ വസ്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യും, ജർമ്മൻ സോക്കർ ഫെഡറേഷൻ വ്യാഴാഴ്ച ഈ വാര്‍ത്ത വെളിപ്പെടുത്തിയത് പലരെയും ഞെട്ടിച്ചു.ജര്‍മന്‍ കമ്പനിയായ അഡിഡാസിനെ രാജ്യാന്തര ഫൂട്ബോള്‍ ടീം തന്നെ തഴഞ്ഞത് തികച്ചും കൌതുകകരമായ വാര്‍ത്തയാണ്.

പുതിയ കരാർ 2034 വരെ നീണ്ടുനിൽക്കുകയും അഡിഡാസുമായുള്ള ജർമ്മനിയുടെ ദീർഘകാല ബന്ധം അതോടെ പൂര്‍ത്തിയാവുകയും ചെയ്യുന്നു.ഏകദേശം 70 വർഷം വരെ പിന്നില്‍ പോയേക്കാവുന്ന ബന്ധം ആണ് ഇത്.ഈ വേനൽക്കാലത്ത് ജർമ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടീം അഡിഡാസിന്റെ ആസ്ഥാനം ആണ് പരിശീലനത്തിന് എല്ലാം ഉപയോഗിക്കുന്നത്.തങ്ങളുടെ ചിര വൈരികള്‍ ആയ നൈക്കുമായി ജര്‍മന്‍ ടീം ബന്ധപ്പെടുന്നതിന്റെ പൊരുള്‍ അറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് അഡിഡാസ് കാമ്പ്.പുരുഷന്മാരുടെ നാല് ലോകകപ്പ് കിരീടങ്ങൾക്കും മൂന്ന് യൂറോപ്യൻ കിരീടങ്ങൾക്കും വനിതകളുടെ രണ്ട് ലോകകപ്പിനും എട്ട് യൂറോപ്യൻ കിരീടങ്ങൾക്കും ജർമ്മൻ ടീമുകൾ അഡിഡാസ് ഗിയർ ആയിരുന്നു ധരിച്ചിരുന്നത്.