ബയേൺ മ്യൂണിക്ക് ഡേവിസിന് കരാര്‍ നീട്ടാന്‍ അവസാന അവസരം നല്കിയിരിക്കുന്നു
റയൽ മാഡ്രിഡിൽ നിന്നുള്ള താൽപ്പര്യങ്ങൾക്കിടയിൽ കരാർ നീട്ടുന്നതിന് വേണ്ടി കാനഡ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവീസിനോട് ക്ലബ് അവസാന ഓഫർ നൽകിയതായി ബയേൺ മ്യൂണിക്ക് സ്‌പോർട്‌സ് ഡയറക്ടർ മാക്‌സ് എബർൽ പറഞ്ഞു.തങ്ങള്‍ താരത്തിനു വളരെ നല്ല ഓഫര്‍ ആണ് നല്കിയത് എന്ന് പറഞ്ഞ മാക്സ് ജീവിതത്തില്‍ ഓരോ വ്യക്തിക്കും ചിലപ്പോള്‍ ശരി അല്ലെങ്കില്‍ അല്ല എന്ന് പറയേണ്ടി വരും, ഇപ്പോള്‍ ഡേവീസിന്റെ ഊഴം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ബയേൺ മ്യൂണിച്ച് സ്‌പോർട്‌സ് ഡയറക്ടർ മാക്‌സ് എബർൾ)
ബയേണുമായുള്ള ഡേവിസിൻ്റെ കരാർ അടുത്ത സീസണോടെ പൂര്‍ത്തിയാകും.വേറിയൻ പവർഹൗസിന് 2025-ൽ കരിയര്‍ പീക്കില്‍ നില്‍ക്കുന്ന ഡേവീസിനെ ഫ്രീ ടാന്‍സ്ഫറില്‍ നഷ്ടം ആകാനുള്ള സാധ്യത വളരെ വലുത് തന്നെ ആണ്.അതിനാല്‍ ആണ് ഇപ്പോള്‍ ഈ ഓഫര്‍.താരം അത് സൈന്‍ ചെയ്തില്ല എങ്കില്‍ അദ്ദേഹത്തിനെ മ്യൂണിക്ക് വില്‍ക്കും.താരത്തിനു വേണ്ടി ഏകദേശം 40 മില്യണ്‍ വരെ ചിലവാക്കാന്‍ മാഡ്രിഡ് തയ്യാര്‍ ആണ്.