പിഎസ്ആര്‍ നിയമം പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നു ; ഫിനാൻസ് ഗുരുവിനെ നിയമിക്കാന്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗില്‍ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഈ സമയത്ത് ക്ലബിനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനാൻസ് മാനേജരെ നിയമിക്കും.പ്രീമിയര്‍ ലീഗിലെ ടീമുകളെ വിഴുങ്ങുന്ന പുതിയ നിയമം ആയ പിഎസ്ആർ ക്ലബ് പാലിക്കുന്നത് ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.
സാമ്പത്തിക സുസ്ഥിരതാ നിയന്ത്രണങ്ങളുടെ “ചെറിയ ലംഘനത്തിന്” ജൂലൈയിൽ യുണൈറ്റഡിന് 300,000 യൂറോ യുവേഫ പിഴ ചുമത്തിയിരുന്നു.ഇത് കൂടാതെ എവര്‍ട്ടന്‍, നോട്ടിങ്ഹാം ഫോറസ്റ്റ് ക്ലബുകള്‍ക്കും പോയിന്‍റ് പട്ടികയില്‍ നിന്നും കുറച്ചിരുന്നു. സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി ഈ പ്രീമിയര്‍ ലീഗ് നിയമം പല ക്ലബുകളുടെയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. വരാന്‍ ഇരിക്കുന്ന സമ്മര്‍ വിന്‍റോയില്‍ വലിയ ഒരു ട്രാന്‍സ്ഫര്‍ ഓവര്‍ഹോള്‍ നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് യുണൈറ്റഡ്, അതിനാല്‍ നിയമ ലംഘനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കാര്യങ്ങള്‍ എല്ലാം മുന്നോട്ട് പോകുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഫിനാന്‍സ് മാനേജറുടെ നിയമനം.